മൂന്നു കോടി ദിര്‍ഹം വിലവരുന്ന വ്യാജ ഉല്‍പന്നങ്ങള്‍ അജ്മാനില്‍ പിടികൂടി
text_fieldsഅജ്മാന്‍: മൂന്നു കോടി ദിർഹം വിലമതിക്കുന്ന 120,000 വ്യാജ വസ്തുക്കൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു.അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാപാരമുദ്ര വഹിക്കുന്ന വ്യാജ വസ്തുക്കൾ അജ്മാന്‍ കേന്ദ്രീകരിച്ച് വില്‍പനയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ പിടികൂടിയത്.
അന്താരാഷ്ട്ര ബ്രാൻഡുകളായ ഗുസി, േബാസ് ഹെർമെസ്, ഡയർ, ഫെൻഡി, അഡിഡാസ്, റോളക്സ്, വാൻ ക്ലീഫ് തുടങ്ങിയവയുടെ തനിപ്പകർപ്പാണ് പിടിച്ചവയിൽ ഏറെയും. തുകൽ ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ആക്സസറികൾ, വാച്ചുകൾ, സൺഗ്ലാസുകൾ എന്നിവയാണ് പിടികൂടിയത്. ഉൽപന്നങ്ങൾ കണ്ടുകെട്ടുകയും കടയുടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തതായി പൊലീസ് ഓപറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖാലിദ് മുഹമ്മദ് അൽ നുഐമി പറഞ്ഞു. വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരായ നടപടി തുടരുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.