കോടതിനടപടി: വിദേശഭാഷകളുടെ എണ്ണം ഏഴാക്കി
text_fieldsഅബൂദബി: കോടതിനടപടികള്‍ വിദേശികള്‍ക്ക് മനസ്സിലാകുന്നതിന് അബൂദബി നിയമവകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനത്തിൽ ഭാഷകളുടെ എണ്ണം ഏഴായി ഉയര്‍ത്തി.
സ്പാനിഷ് ഭാഷയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, റഷ്യന്‍, ചൈനീസ്, ഫ്രഞ്ച് ഭാഷകളിലാണ് ഈ സേവനം ഇതുവരെ ലഭ്യമായിരുന്നത്. മികച്ച നിയമസംവിധാനം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയും അബൂദബി നിയമവകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍റെ നിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് നിയമവകുപ്പ് അണ്ടര്‍സെക്രട്ടറി യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു.
ഈ സേവനം ഉപയോഗപ്പെടുത്തി നിയമവ്യവഹാരങ്ങളിലേക്ക് കടക്കുന്നവര്‍ക്ക് കോടതിനടപടികള്‍ ലളിതമായരീതിയില്‍ മനസ്സിലാക്കാനാവും. നടപടികള്‍ ലളിതമാക്കുന്നതിന് ഇന്‍ററാക്ടീവ് കേസ് രജിസ്‌ട്രേഷന്‍ സേവനം മുമ്പ് അബൂദബി കോടതികളില്‍ ലഭ്യമാക്കിയിരുന്നു.
ഡിജിറ്റല്‍ സര്‍വിസ് ഉപയോഗപ്പെടുത്തി ആളുകള്‍ക്ക് കേസ് ഫയല്‍ ചെയ്യാനാവും. കേസിന്‍റെ തരം തീരുമാനിക്കാനും കോടതി തീരുമാനിക്കാനും കേസ് നമ്പറും കേസ് പരിഗണിക്കുന്ന തീയതി അറിയാനും ഇതിലൂടെ ആളുകള്‍ക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.