ബി.ആർ. ഷെട്ടിയുടെ സ്വത്ത് മരവിപ്പിക്കാൻ ദുബൈ കോടതി ഉത്തരവ്
text_fieldsദുബൈ: പ്രമുഖ ഇന്ത്യൻ വ്യവസായിയും എൻ.എം.സി ഹെൽത്ത് ചെയർമാനുമായ ബി.ആർ. ഷെട്ടിയുടെ വിവിധ രാജ്യങ്ങളിലെ സ്വത്ത് മരവിപ്പിക്കാൻ ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻറർ കോടതി ഉത്തരവിട്ടു.
നെതർലൻഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് യൂറോപ് ബാങ്കിെൻറ ദുബൈ ശാഖയിൽനിന്ന് 29.4 ദശലക്ഷം ദിർഹം (59 കോടി രൂപ) വായ്പയെടുത്തശേഷം തിരിച്ചടച്ചില്ലെന്ന പരാതിയിലാണ് ഉത്തരവ്. രണ്ടുമാസം മുമ്പ് യു.എ.ഇ വിട്ട ഷെട്ടി ഇന്ത്യയിലുണ്ട്.
ഷെട്ടി ഒപ്പിട്ട് നൽകിയ ചെക്കുകളുടെ ഉറപ്പിന്മേൽ 2013 ഡിസംബറിലാണ് കരാർ തയാറാക്കിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് പുതുക്കുകയും ചെയ്തു. ഷെട്ടിയുടെ സ്വന്തം അക്കൗണ്ടിെൻറയും എൻ.എം.സി ട്രേഡിങ്ങിെൻറ അക്കൗണ്ടിെൻറയും പേരിലുള്ള ചെക്കാണ് നൽകിയിരുന്നത്.
എന്നാൽ, ഈ അക്കൗണ്ടുകളിൽ പണമില്ലെന്നു ചൂണ്ടിക്കാണിച്ചാണ് പരാതി. ഷെട്ടി യു.എ.ഇ വിട്ടതിനാൽ ഈ തുകയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ബാങ്ക് ചൂണ്ടിക്കാണിച്ചു. അബൂദബി, ദുബൈ എന്നിവിടങ്ങളിലെ വസ്തുക്കളും എൻ.എം.സി ഹെൽത്ത്, ഫിനാബ്ലർ, ബി.ആർ.എസ് ഇൻെവസ്റ്റ്മെൻറ് ഹോൾഡിങ്സ് എന്നിവയുടെ ഓഹരിയും മരവിപ്പിക്കും. എന്നാൽ, ചെക്കിലെ ഒപ്പ് തേൻറതല്ലെന്നാണ് ഷെട്ടി കോടതിയെ അറിയിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ ബാങ്കുകളിലായി കോടിക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ട് ഷെട്ടിക്ക്. ഷെട്ടിയുടെ യു.എ.ഇയിലെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ നേരത്തേ യു.എ.ഇ സെൻട്രൽ ബാങ്ക് മറ്റ് ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു.
ലണ്ടൻ സ്റ്റോക്ക് എക്സ്േചഞ്ചിലെ എൻ.എം.സിയുടെ വ്യാപാരം സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് എൻ.എം.സി ഹെൽത്ത് കെയർ ചെയർമാൻ സ്ഥാനം ഷെട്ടി രാജിവെച്ചിരുന്നു. ഷെട്ടിയുടെ സ്ഥാപനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനു പിന്നാലെയായിരുന്നു മരവിപ്പിക്കൽ നടപടി.
താൻ ചതിക്കപ്പെട്ടതാണെന്നും വിമാന സർവിസ് പുനരാരംഭിച്ചാൽ യു.എ.ഇയിലേക്ക് മടങ്ങുമെന്നും കർണാടക ഉഡുപ്പി സ്വദേശിയായ ഷെട്ടി അടുത്തിടെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.