കോവിഡ് ഭീതി: ദുബൈയിൽ കൊല്ലം സ്വദേശി കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു
text_fieldsദുബൈ: കോവിഡിനെച്ചൊല്ലിയുള്ള മാനസിക സമ്മർദങ്ങളെ തുടർന്ന് കൊല്ലം സ്വദേശി കെട്ടിടത്തിൽനിന്ന് ചാടി മരിച് ചു. കൊല്ലം പ്രാക്കുളം മായാവിലാസിൽ അശോകൻ (47) ആണ് ദുബൈയിൽ മരിച്ചത്. ജബൽ അലി വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന അശ ോകൻ അൾസർ ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് മരുന്നു കഴിച്ചു വരികയായിരുന്നു.
കോവിഡ് സംബന്ധിച്ച ആകുലതകൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. പരിശോധിക്കാനായി ആശുപത്രിയിലും പോയിരുന്നു. എന്നാൽ അസുഖം ബാധിച്ചിരുന്നതായി മെഡിക്കൽ രേഖകളിൽ പരാമർശമില്ലെന്ന് ജബൽ അലി പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ആദിൽ അൽ സുവൈദി പറഞ്ഞു.
നാട്ടിലേക്ക് എന്നാണ് മടങ്ങാൻ കഴിയുക എന്ന കാര്യം ഇദ്ദേഹം പലരോടും വിളിച്ചു തിരക്കിയിരുന്നു. എന്നാൽ ഉടനെയൊന്നും വിമാനം സർവീസ് ഉണ്ടാവില്ല എന്ന വിവരം ഏറെ വിഷമം സൃഷ്ടിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് ഞരമ്പുകൾ മുറിച്ച ശേഷം ഇദ്ദേഹം കെട്ടിടത്തിൽ നിന്ന് ചാടിയത്. മിനി ബസിനു മുകളിലേക്ക് വീണ ഇദ്ദേഹത്തെ പൊലീസ് സംഘം ആബുലൻസിൽ റാഷിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.