ചാർേട്ടഡ് വിമാനക്കാർക്ക് കോവിഡ് പരിശോധന: പ്രതിഷേധവുമായി പ്രവാസലോകം
text_fieldsദുബൈ: ചാര്‍ട്ടേഡ് വിമാനങ്ങൾ വഴി കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ കോവിഡ് പരിേശാധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേരള സര്‍ക്കാർ ഉത്തരവിൽ പ്രവാസ ലോകത്ത് കടുത്ത പ്രതിഷേധം. വിസ കാലാവധി കഴിഞ്ഞും ജോലി നഷ്ടപ്പെട്ടും അത്യാവശ്യ ചികിത്സക്കുമെല്ലാമായി എംബസിയിലും നോർക്കയിലും പേര് രജിസ്റ്റർ ചെയ്ത പ്രവാസികളോടുള്ള അനീതിയാണിതെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിമാനങ്ങൾ കുറവായതിനാൽ നാട്ടിലെത്താൻ ശ്രമിക്കുന്നവർക്ക് ആശ്വാസമായിരുന്നു വിവിധ സംഘടനകളും സ്ഥാപനങ്ങളും ഏർപ്പെടുത്തിയ ചാർേട്ടഡ് വിമാനങ്ങൾ. നിലവിൽ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റുണ്ട്. അതിൽ കോവിഡ് സാധ്യത കാണുന്നവരെ യാത്രക്ക് അനുവദിക്കാറുമില്ല. എന്നിരിക്കെ ചാർേട്ടഡ് വിമാനത്തിൽ വരുന്നവർ റിപ്പോർട്ട് ഹാജരാക്കണം എന്ന വ്യവസ്ഥ വിചിത്രമാണ്. വിമാനക്കൂലിക്ക് പോലും മറ്റുള്ളവരുടെ സഹായം തേടുന്നവർ പരിശോധനക്കായി ഏകദേശം 7000 രൂപ കൂടി ചെലവിടേണ്ട അവസ്ഥയാണ്.
തീരുമാനത്തിനെതിരെ പ്രവാസി സംഘടനകൾ രംഗത്തെത്തി. ചാർേട്ടഡ് വിമാനങ്ങൾ തടയുകയാണ് സർക്കാർ ലക്ഷ്യമെന്ന് സംഘടനകൾ ആരോപിച്ചു. ദുരിതത്തിലായ ആയിരക്കണക്കിനാളുകളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന് സംസ്ഥാന സർക്കാർ തുരങ്കം വെക്കുകയാണെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തുർ റഹ്മാൻ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ എന്തെല്ലാം തടസ്സം ഉന്നയിച്ചാലും ചാര്‍േട്ടഡ് വിമാനങ്ങള്‍ നിര്‍ത്തില്ലെന്നും സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരുടെ കോവിഡ് പരിശോധനക്ക് സംഘടന ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം പരിശോധന ചെലവ് നോർക്ക വഹിക്കണമെന്നും ഇൻകാസ് യു.എ.ഇ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി, ഒ.ഐ.സി.സി, ഐ.സി.എഫ്, ന്യൂ ഏജ്, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ, പ്രവാസി കോഓഡിനേഷൻ കമ്മിറ്റി, പ്രവാസി ഇന്ത്യ, അജ്വ ജി.സി.സി, ഫ്രണ്ട്സ് ഒാഫ് കണ്ണൂർ, കോഴിക്കോട് എൻ.ആർ.െഎ അസോസിയേഷൻ, കുവൈത്ത് ഇസ്ലാമിക് കൗൺസിൽ, െഎ.എം.സി.സി, കെ.കെ.എം.എ, കെ.െഎ.ജി, വെൽഫെയർ കേരള കുവൈത്ത്, കെ.കെ.െഎ.സി, റോക്ക്, ഫോക്കസ് കുവൈത്ത്, ബഹ്റൈൻ കേരളീയ സമാജം, പ്രതിഭ, പ്രോഗ്രസീവ് അലയൻസ്, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ, ഇന്ത്യൻ സോഷ്യൽ ഫോറം, പ്രവാസി വെൽഫെയർ ഫോറം തുടങ്ങിയ സംഘടനകളും തീരുമാനത്തിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.