കോവിഡ് 19 പ്രതിരോധത്തിനായി യൂനിയൻകോപ്പ് നീക്കിവെച്ചത് 1.7 കോടി ദിര്‍ഹം
text_fieldsദുബൈ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കരുതല്‍ നടപടികള്‍ക്കുമായി യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക ്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപ് 1.7 കോടി ദിര്‍ഹം നീക്കി വെച്ചു. ഏപ്രില്‍ 22 വരെ 80,52200 ദിര്‍ഹമാണ് ചെലവഴിച്ചത്. ബോധവ ത്കരണ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുകയ്ക്ക് പുറമെയാണിത്. ദുബൈ ഹെല്‍ത്ത് അ തോറിറ്റി, ദുബൈ പൊലീസ്.
കമ്മ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി എന്നീ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച ്ചാണ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ ആഗോള വിപണി നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇത് ഉൽപന്ന വിതരണത്തെയും വിലയെയും ഉള്‍പ്പെടെ ബാധിച്ചിട്ടുണ്ടെങ്കിലും അതിനെ നേരിടുവാൻ നിരവധി തീരുമാനങ്ങളും നടപടികളും കൈക്കൊണ്ടുവരികയാണെന്ന് യൂണിയന്‍ കോപ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി വീഡിയോ കോൺഫറൻസിങ് മുഖേനെ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
റമദാന് മുന്നോടിയായി 25000ത്തിലധികം ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുറക്കുന്നതിനായി 15 കോടി ദിര്‍ഹം അനുവദിച്ചതായി യൂണിയന്‍ കോപ് സി.ഇ.ഒ പറഞ്ഞു. ഏകദേശം 70 കോടി ദിര്‍ഹമിെൻറ വില്‍പ്പന റമദാന്‍ മാസത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷ. ആഴ്ച തോറുമുള്ള പര്‍ചേസ് ഒഴിവാക്കി ആളുകള്‍ പ്രതിമാസ ഷോപ്പിങ് ശീലിക്കണമെന്നും അതിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കണമെണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
റമദാനും ഈദും പ്രമാണിച്ച് ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി വിതരണക്കാരുമായി യൂണിയന്‍ കോപ് 50 കോടി ദിര്‍ഹമിെൻറ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ മറ്റ് വ്യാപാരികള്‍ക്ക് നല്‍കാനും തയ്യാറാണ്.എല്ലാ യൂണിയന്‍ കോപ് ശാഖകളും രാവിലെ ഏഴു മുതല്‍ വെളുപ്പിന് രണ്ട് മണി വരെ തുറന്നു പ്രവര്‍ത്തിക്കും. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ദിവസേന അഞ്ച് മണിക്കൂറോളം അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്നതിനാല്‍ സമയം പരിമിതപ്പെടുത്തുകയായിരുന്നു.രാവിലെ ഒരു മണിക്കൂര്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സമയമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സാനിറ്റൈസറുകളും കയ്യുറകളും ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്. ഷോപ്പിങ് കാർട്ടുകൾ അണുവിമുക്തമാക്കിയും സ്റ്റോറുകളിലെ ജനത്തിരക്ക് കുറച്ചും സുരക്ഷിത അകലം നിർബന്ധമാക്കിയും ആരോഗ്യകരമായ ഷോപ്പിങ് സാധ്യമാക്കുന്നു.
റമദാനോടനുബന്ധിച്ച് കടകളിലെ തിരക്ക് ഒഴിവാക്കാന്‍ ഭക്ഷ്യ വസ്തുക്കളും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 32,000ത്തോളം ഉള്‍പ്പന്നങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കും.ഒാൺലൈൻ ഡെലിവറിക്കായി നിലവിൽ 155 വാഹനങ്ങളാണുള്ളത്. അത് 300 ആക്കി ഉയർത്തും. 500 ലേറെ ജീവനക്കാരും ഇതിനായി പ്രവർത്തിക്കും.
61, 664 പുതിയ ഉപഭോക്താക്കളാണ് യൂണിയന്‍ കോപിെൻറ ഇ ഷോപ്പിങ് സേവനം പുതുതായി ഉപയോഗപ്പെടുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ 2020 ഏപ്രില്‍ 21 വരെയുള്ള കാലയളവില്‍ ഇത് 38,816 ആയിരുന്നു. ദിവസേന 125 ഓര്‍ഡറുകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ദിനംപ്രതി 900 ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നും 720 ശതമാനം വളര്‍ച്ചയാണ് ഇത്തരത്തില്‍ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.