കോവിഡ് ബാധിതര്‍ക്ക് സ്നേഹ സമ്മാനവുമായി അജ്മാന് പൊലീസ്
text_fieldsഅജ്മാന്: മഹാമാരിയുടെ പിടിയില്‍ അകപ്പെട്ടവര്‍ക്ക് സ്വാന്തനത്തിെൻറ സ്നേഹ സമ്മാനവുമായി അജ്മാന് പൊലീസ്. സമൂഹത്തിലെ എല്ലാഅംഗങ്ങളോടുള്ള സാമൂഹിക ഉത്തരവാദിത്തം പാലിക്കുന്നതിനും എല്ലാ ജനങ്ങളുമായി പരസ്പര ബന്ധം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജ്മാന് പൊലീസ് പദ്ധതി നടപ്പിലാക്കുന്നത്. പൊലീസ് കമാൻഡർ- ഇൻ- ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയുടെ നിർദേശപ്രകാരം സമ്മാനങ്ങളും മധുരപലഹാരങ്ങളും രോഗശാന്തി കാർഡുകളും വിതരണം ചെയ്തു.
രോഗബാധിതരും സുഖപ്പെട്ടവരുമായ ആളുകൾക്കാണ് പൊലീസ് സമ്മാനം വിതരണം ചെയ്തത്. അജ്മാനിൽ താമസിക്കുന്ന എല്ലാവരുടെയും സംരക്ഷണച്ചുമതല നിർവഹിക്കുന്നതിലും അവർക്ക് സുസ്ഥിരത, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിലും അജ്മാൻ പൊലീസ് സദാ സന്നദ്ധരാണെന്ന് പൊലീസ് പറഞ്ഞു. രോഗാതുരരും സുഖം പ്രാപിച്ചവരും അജ്മാൻ പോലീസിനോട് സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.