Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡും...

കോ​വി​ഡും വി​മാ​ന​യാ​ത്ര​യും: ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

text_fields
bookmark_border
കോ​വി​ഡും വി​മാ​ന​യാ​ത്ര​യും: ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
cancel
camera_alt

മ​ല​ബാ​ർ പ്ര​വാ​സി ‘കോ​വി​ഡും വി​മാ​ന​യാ​ത്ര പ്ര​തി​സ​ന്ധി​യും’​വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ

ദു​ബൈ: കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ത്തു വി​മാ​ന​യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​ണെ​ങ്കി​ലും നി​ഷ്ക​ർ​ഷി​ക്ക​പ്പെ​ട്ട സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യും മു​ൻ​ക​രു​ത​ലോ​ടെ​യും യാ​ത്ര​ക്കൊ​രു​ങ്ങി​യാ​ൽ ഭ​യാ​ശ​ങ്ക​ക​ൾ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന്​ ദു​ബൈ എ​യ​ർ ഇ​ന്ത്യ ഓ​ഫി​സി​ലെ കാ​ർ​ഗോ വി​ഭാ​ഗം മേ​ധാ​വി അ​ബ്​​ദു​ൽ ക​രീം വ്യ​ക്ത​മാ​ക്കി.മ​ല​ബാ​ർ പ്ര​വാ​സി 'കോ​വി​ഡും വി​മാ​ന​യാ​ത്ര പ്ര​തി​സ​ന്ധി​യും'​വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യാ​ത്ര​ക്കു​മു​മ്പ്​​ കോ​വി​ഡ് പ​രി​േ​ശാ​ധ​ന​ക്ക്​ വി​ധേ​യ​മാ​യാ​ൽ വി​മാ​ന​യാ​ത്ര വ​ഴി​യു​ള്ള വ്യാ​പ​നം ത​ട​യാ​ൻ സ​ഹാ​യി​ക്കും. ല​ഗേ​ജു​ക​ളും സാ​മ​ഗ്രി​ക​ളും കു​റ​ക്കു​ന്ന​തും അ​വ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തും ന​ല്ല​താ​ണ്. പി.​പി.​ഇ കി​റ്റു​ക​ളാ​ണ്‌ അ​ഭി​കാ​മ്യ​മെ​ങ്കി​ലും മാ​സ്കും ഗ്ലൗ​സും യാ​ത്ര​യി​ലു​ട​നീ​ളം ഉ​പ​യോ​ഗി​ക്ക​ണം.വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വി​മാ​ന​ത്തി​ന​ക​ത്തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. അ​ത്യാ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും യാ​ത്ര ഒ​ഴി​വാ​ക്ക​ണം.

രോ​ഗ​വ്യാ​പ​നം പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യ സ​മ​യ​ത്തും മ​രി​ച്ച അ​നേ​കം പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​യ​ർ ഇ​ന്ത്യ വ​ഴി നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​ബാ​ർ പ്ര​വാ​സി പ്ര​സി​ഡ​ൻ​റ്​ ജ​മീ​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ അ​ബ്​​ദു​ൽ ക​രീ​മി​ന് ഉ​പ​ഹാ​രം ന​ൽ​കി.

ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ചു സു​ൾ​ഫി​ക്ക​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. മോ​ഹ​ൻ എ​സ് വെ​ങ്കി​ട്ട്, അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ, ബ​ഷീ​ർ തി​ക്കോ​ടി, അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ്, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, സാ​ജി​ദ് വ​ള്ളി​യ​ത്, നാ​സ​ർ ബി.​എ എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ജ​ൻ കൊ​ളാ​വി​പാ​ലം സ്വാ​ഗ​ത​വും മ​ന​യി​ൽ മു​ഹ​മ്മ​ദ്‌ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf newsCovid and Air Travel
Next Story