കോവിഡ് നഷ്ടപരിഹാരം : നിയമനടപടിക്കൊരുങ്ങി പ്രവാസികൾ
text_fieldsദുബൈ: കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമനടപടികൾക്കൊരുങ്ങി പ്രവാസികൾ.
നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്ന കേസിൽ പ്രവാസികൾക്കായി സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിക് തൈക്കണ്ടി കക്ഷിചേർന്നു. മാർഗനിർദേശം പുറപ്പെടുവിക്കുേമ്പാൾ പ്രവാസികളെയും ഉൾപ്പെടുത്താൻ ഡൽഹിയിലുള്ള അഭിഭാഷകർ മുഖേന പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നൽകുമെന്ന് പ്രവാസി ലീഗൽ സെൽ അറിയിച്ചു. പരിഹാരം കണ്ടില്ലെങ്കിൽ സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്യുമെന്നും അവർ വ്യക്തമാക്കി.
ഉചിതമായ നടപടിയെടുത്തില്ലെങ്കിൽ മറ്റ് പ്രവാസി സംഘടനകളുമായി ചേർന്ന് നിയമനടപടി സ്വീകരിക്കുമെന്ന് യു.എ.ഇ കെ.എം.സി.സി അറിയിച്ചു. പ്രവാസികളെ കോടതിവിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താൻ ഒപ്പുശേഖരണം നടത്തുമെന്ന് ഷാർജ മലയാളി കൂട്ടായ്മ വ്യക്തമാക്കി.
അഡ്വ. ദീപക് പ്രകാശ് വഴി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിലാണ് അഡ്വ. ഹാഷിക് കക്ഷിചേർന്നത്. ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി 2020 ജൂൺ 24ന് 'ഇനിയുമെത്ര മരിക്കണം' എന്ന തലക്കെട്ടിൽ മാധ്യമം പ്രസിദ്ധീകരിച്ച പത്ര റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു സുപ്രീംകോടതിയിൽ ഹരജി നൽകിയത്. കുടുംബനാഥെൻറ വേർപാടോടെ നിരാലംബരാകുന്ന കുടുംബത്തെ സംരക്ഷിക്കാൻ സർക്കാറുകൾക്ക് ബാധ്യതയുണ്ടെന്നുകാട്ടി കേന്ദ്രസർക്കാറിനും 28 സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും എതിരെയാണ് പൊതുതാൽപര്യ ഹരജി നൽകിയത്.
പ്രവാസികളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണം, മാർഗനിർദേശങ്ങൾ പുറത്തുവരുേമ്പാൾ പ്രവാസികളെയും ഉൾപ്പെടുത്തണം, മരിച്ചവരുടെ രേഖകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ നിർദേശം നൽകണം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ലോക കേരളസഭ അംഗം കൂടിയായ അഡ്വ. ഹാഷിക് കക്ഷിചേർന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാറിന് നിവേദനം സമർപ്പിക്കാൻ ഒപ്പുശേഖരണം
ഷാര്‍ജ: നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ വിദേശരാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബത്തിനും ലഭ്യമാക്കണമെന്ന ആവശ്യവുമായി ഷാർജ മലയാളി കൂട്ടായ്മ കേന്ദ്ര–സംസ്ഥാന സർക്കാറുകൾക്ക് നിവേദനങ്ങൾ സമർപ്പിക്കും.
ഇതിനായി പ്രവാസികളിൽനിന്ന് ഒപ്പുശേഖരണം നടത്തും. പല കുടുംബങ്ങളുടേയും ഏക വരുമാനമാർഗമായവരാണ് കോവിഡ് പിടിപെട്ട് വിദേശനാടുകളിൽ മരിച്ചതെന്ന് കൂട്ടായ്മ പ്രസിഡൻറ് ദിനിൽ മഠത്തിൽ, സെക്രട്ടറി പ്രവീൺ കൃഷ്ണൻ എന്നിവർ പറഞ്ഞു. കോവിഡ്മൂലമുള്ള മരണങ്ങൾ അപകടമരണ ഇൻഷുറൻസ് പരിധിയിൽപെടാത്തതിനാൽ സർക്കാർ സഹായമല്ലാതെ മറ്റൊരു സഹായവും ലഭിക്കില്ലെന്ന കാര്യം കേന്ദ്ര–സംസ്ഥാന സർക്കാറുകൾ പരിഗണിക്കണം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്ന സുപ്രീംകോടതി വിധി ആശ്വാസകരമാണ്. ഇന്ത്യക്ക് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളെ പല പ്രതിസന്ധിഘട്ടങ്ങളിലും അധികാരികൾ വിസ്മരിക്കുന്നു. കുടുംബനാഥൻ നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുക സര്‍ക്കാറിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആശ്വാസമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.