കോവിഡ്: നിബന്ധനകളിൽ മാറ്റംവരുത്തി ദുബൈ
text_fieldsദുബൈ: കോവിഡ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ നിബന്ധനകളിൽ മാറ്റംവരുത്തി ദുബൈ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ദുരന്തനിവാരണ സമിതി തലവൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചത്. ചില സംവിധാനങ്ങളിൽ ഇളവ് നൽകിയപ്പോൾ ചില മേഖലകളിൽ നിയന്ത്രണം കർശനമാക്കി. ഇന്നുമുതൽ പ്രാബല്യത്തിൽവരും. യു.എ.ഇയിലെയും മറ്റു രാജ്യങ്ങളിലെയും കോവിഡിെൻറ വ്യാപനം വിലയിരുത്തിയാണ് പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചത്.
പുതിയ നിബന്ധനകൾ ഇങ്ങനെ
•തിയറ്ററുകൾ, മൈതാനങ്ങൾ ഉൾപ്പെടെ ഇൻഡോർ സംവിധാനങ്ങളിൽ 50 ശതമാനം കാണികൾ മാത്രം
•ഹോട്ടലുകളിൽ ശേഷിയുടെ 70 ശതമാനം പേർക്ക് പ്രവേശനം
•ഹോട്ടലുകളിലെ സ്വിമ്മിങ് പൂളുകളിലും പ്രൈവറ്റ് ബീച്ചുകളിലും 70 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ
•റസ്റ്റാറൻറുകളും കഫേകളും രാത്രി ഒരു മണിക്കുശേഷം പ്രവർത്തിക്കരുത്. ഇവിടെ വിനോദ പരിപാടികൾ അനുവദിക്കരുത്
•പബുകളും ബാറുകളും തുറക്കരുത്
•മാളുകളിൽ 70 ശതമാനം പേർക്ക് പ്രവേശനം
•പ്രതിരോധ നടപടികൾ മനഃപൂർവം ലംഘിക്കുന്നവർക്ക് കനത്ത പിഴ
•നിയമലംഘനം കണ്ടെത്തിയാൽ ദുബൈ പൊലീസിെൻറ കാൾ സെൻററിലോ (901) പൊലീസിെൻറ ആപ് വഴിയോ വിവരമറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.