എല്ലാം നഷ്ടപ്പെട്ട പ്രവാസിയെ ചൂഷണം ചെയ്യുന്ന യാത്രാനിരക്ക്
text_fieldsദുബൈ: ജോലിയും സൗകര്യങ്ങളും നഷ്ടപ്പെട്ട് ഏതുവിധേനയെങ്കിലും നാടണയാൻ കാത്തിരുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന നിരക്കാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. 14000 മുതൽ 19000 ഇന്ത്യൻ രൂപ വരെയാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചുവരുന്നവരിൽനിന്ന് ഇൗടാക്കാൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയം അംഗീകരിച്ച നിരക്ക്. ഒരു രക്ഷാദൗത്യമെന്ന പരിഗണനയില്ലാതെ കച്ചവടരീതിയിൽ തന്നെ ജനങ്ങളെ നാട്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ ഇന്ത്യയുടെ േശാഭ കെടുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ ഗൾഫ് രാജ്യങ്ങളുടെ വിമാന കമ്പനികൾ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാമെന്ന് നേരത്തേ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ആളുകൾക്കും അത് ആശ്വാസവുമായേനെ. എന്നാൽ, പ്രവാസികളെ തിരിച്ചെത്തിക്കുന്ന ചുമതലയുള്ള ഇന്ത്യയുടെ സ്വന്തം വിമാന കമ്പനിയുടെ അമിത ചാർജ് സ്വന്തം വഹിക്കാൻ കഴിയുന്നവർക്ക് മാത്രമേ നിലവിൽ നാടണയാനാവൂ.
ഇവിടെ പെട്ടുകിടക്കുന്ന പ്രവാസികൾ കടം മേടിച്ചാണെങ്കിലും യാത്രക്കൊരുങ്ങുമെന്ന് നന്നായി അറിയാവുന്നവരാണ് എയർലൈൻ കമ്പനികൾ. അവർ ഇത്തരത്തിൽ ചൂഷണത്തിനൊരുങ്ങുന്നത് ആദ്യ സംഭവവുമല്ല. എന്നാൽ, ഇത് നിയന്ത്രിക്കേണ്ടത് കേന്ദ്ര സർക്കാറാണ്. അത്രക്ക് മോശം അവസ്ഥയിലാണ് പല പ്രവാസികളും മനസ്സില്ലാ മനസ്സോടെയാണെങ്കിലും നാട്ടിലേക്ക് തിരിക്കുന്നത്. അവധി ആേഘാഷിക്കാൻ നാട്ടിൽ പോകുന്നവരല്ല ഇൗ പ്രവാസികൾ.
രോഗംമൂലം വലയുന്നവരും ഗർഭിണികളും ജോലി നഷ്ടപ്പെട്ടവരുമെല്ലാമാണ് ഇൗ കോവിഡ്കാലത്ത് നാടണയാൻ കാത്തിരിക്കുന്നത്.
മറ്റ് വിദേശ രാജ്യങ്ങൾ പിന്തുടർന്ന മാതൃക ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന് പിന്തുടരാവുന്നതാണ്. മറ്റ് രാജ്യങ്ങൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് നിശ്ചയിച്ച ശേഷമാണ് പ്രവാസികളെ നാട്ടിലെത്തിച്ചത്. സ്വന്തം പൗരന്മാരെ സൗജന്യമായി നാട്ടിലെത്തിച്ച രാജ്യങ്ങളുമുണ്ട്. ഇതിൽ ഏതെങ്കിലും മാതൃക കേന്ദ്രസർക്കാറിന് സ്വീകരിക്കാവുന്നതാണ്. പ്രവാസി സംഘടനകളും കേരളത്തിലെ ജനപ്രതിനിധികളും മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങളിലൊന്ന് കമ്യൂണിറ്റി വെൽഫെയർ ഫണ്ടിെൻറ ഉപയോഗമാണ്. 2009 മുതൽ പ്രവാസികളിൽ നിന്ന് വിവിധ സേവനങ്ങൾക്കായി ഇന്ത്യൻ എംബസികൾ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് സ്വരൂപിക്കുന്നുണ്ട്.
പ്രവാസികളുടെ ക്ഷേമത്തിന് എന്ന േപരിലാണ് ഫണ്ട് സ്വരൂപിക്കുന്നതെങ്കിലും അത് പ്രവാസികൾക്കായി ചെലവഴിച്ച് കാണാറില്ല. നൂറു കോടിയിലേറെ രൂപയാണ് ഇത്തരത്തിൽ എംബസിയുടെ പക്കലുള്ളത്. ഇൗ തുക വിമാന യാത്രക്കാർക്ക് സബ്സിഡിയായോ മറ്റോ നൽകിയാൽ അവർക്ക് വലിയ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.