കോവിഡ്: 3566 പുതിയ രോഗികൾ; ഏഴുമരണം
text_fieldsഅബൂദബി: അത്യാധുനിക വൈദ്യ പരിശോധന ഉപകരണങ്ങളുടെ സഹായത്തോടെ 24 മണിക്കൂറിനകം രാജ്യത്ത് 1,74,172ലധികം കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം. രാജ്യവ്യാപകമായി പരിശോധനകളുടെ വ്യാപ്തി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ പരിശോധനകൾ നടത്തുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
കോവിഡ് പരിശോധന കാമ്പയിനിെൻറ ഭാഗമായി 3,566 പുതിയ കേസുകൾ കണ്ടെത്തി. യു.എ.ഇയിൽ രേഖപ്പെടുത്തിയ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 2,74,376 ആയി. രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്കെല്ലാം ആവശ്യമായ പരിചരണം ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി. കോവിഡ് രോഗത്തിെൻറ സങ്കീർണതകൾമൂലം ഏഴുമരണങ്ങൾ സംഭവിച്ചതായും മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 783 ആയി.
മരിച്ചവരുടെ കുടുംബത്തിന് അനുശോചനവും മന്ത്രാലയം രേഖപ്പെടുത്തി. കോവിഡ്-19 രോഗികൾക്ക് വേഗത്തിൽ പൂർണമായും സുഖം കൈവരിക്കാൻ പ്രത്യേകം ആശംസിക്കുകയും ചെയ്തു. എല്ലാവരും ആരോഗ്യ അധികൃതരുമായി സഹകരിക്കണമെന്നും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിർദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും സമൂഹത്തിലെ എല്ലാവരോടും ആവശ്യപ്പെട്ടു.
കോവിഡ്-19 രോഗത്തിൽനിന്ന് 4,051 പേർകൂടി പൂർണമായി സുഖം പ്രാപിച്ചു. ഇതുവരെ കോവിഡ് രോഗത്തിൽ മൊത്തം വീണ്ടെടുക്കാനായവരുടെ എണ്ണം 2,47,318 ആയതായും മന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനുള്ളിൽ നൽകിയത് 87,720 വാക്സിൻ
അബൂദബി: യു.എ.ഇയിൽ 24 മണിക്കൂറിനുള്ളിൽ 87,720 കോവിഡ്-19 വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ മൊത്തം 24,26,793 ഡോസുകളാണ് നൽകിയത്. ശരാശരി 100 പേർക്ക് 24.54 ഡോസ് വാക്സിനുകളാണ് കുത്തിവെക്കുന്നത്.
സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും കോവിഡ്-19 വാക്സിൻ നൽകാനാണ് മന്ത്രാലയ പദ്ധതി. വാക്സിനേഷൻ സ്വീകരിച്ച് കോവിഡ് രോഗത്തിനെതിരെ പ്രതിരോധശേഷി കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് അനുസൃതമായാണ് പദ്ധതി സമ്പൂർണ വിജയം കൈവരിക്കുക.
വാക്സിൻ സ്വീകരിക്കുന്നതിലൂടെ കോവിഡ് കേസുകളുടെ എണ്ണം കുറക്കാനും വൈറസിനെ നിയന്ത്രിക്കാനും കഴിയുമെന്നും മന്ത്രാലയം വാർത്തകുറിപ്പിൽ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.