ആശ്വാസം, ആശങ്ക, നെേട്ടാട്ടം
text_fieldsദുബൈ: ഒരു മാസം മുമ്പ് കെട്ടിപ്പൂട്ടിയ പെട്ടി പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് പ്രവാസികൾ. നാട്ടിലേക്കുള്ള വ്യോമപാത തുറക്കുന്നുവെന്ന വാർത്ത അത്രമേൽ അവരെ ആഹ്ലാദഭരിതരാക്കിയിട്ടുണ്ട്. എന്ന് പോകുമെന്നോ എങ്ങനെ പോകുമെന്നോ അവർക്ക് വലിയ നിശ്ചയമില്ല. എന്നാൽപോലും, പ്രതീക്ഷയുടെ ചിറകിലേറി വൈകാതെ നാടണയാമെന്ന പ്രതീക്ഷയിലാണവർ. ആശ്വാസത്തിനൊപ്പം ആശങ്കകളും പങ്കുവെക്കുന്നുണ്ട് പ്രവാസികൾ. അതിൽ പ്രധാനം ടിക്കറ്റ് നിരക്കും പരിശോധനയുമാണ്. താരതമ്യേന ഭേദപ്പെട്ട നിരക്കാണ് ആദ്യദിവസങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിെൻറ ആശ്വാസമുണ്ടെങ്കിലും ജോലിയും കൂലിയുമില്ലാത്ത പ്രവാസികൾ ഇൗ തുക എവിടെ നിന്നുണ്ടാക്കും എന്ന ആശങ്കയിലാണ്.
പലരും കടംവാങ്ങിയാണ് ഇവിടെ തങ്ങുന്നത്. വിസിറ്റിങ് വിസയിലെത്തിയവർ മറ്റുള്ളവരെ ആശ്രയിച്ചാണ് ഗൾഫ് നാടുകളിൽ തങ്ങുന്നത്. ഇവർ ഇനിയും 15,000ത്തോളം രൂപ യാത്രച്ചെലവിന് ഉണ്ടാക്കേണ്ടിവരും. നാട്ടിലെത്തിയാൽ സർക്കാറിെൻറ ഒരാഴ്ചത്തെ ക്വാറൻറീന് വേറെ തുകയും കണ്ടെത്തണം. മാത്രമല്ല, വീട്ടിൽ ഒരുമാസത്തെ ക്വാറൻറീൻ നിരീക്ഷണത്തിനുശേഷേമ പുറത്തിറങ്ങാൻ കഴിയൂ. ഇൗ സമയത്തെ ചെലവുകൾക്ക് വേറെയും കടം വാങ്ങേണ്ട അവസ്ഥയുണ്ടാവും. ചുരുക്കിപ്പറഞ്ഞാൽ, നീക്കിയിരിപ്പൊന്നുമില്ലാത്ത പ്രവാസിയെ സംബന്ധിച്ചിടത്തോളം നാട്ടിലേക്കുള്ള യാത്ര ആശങ്കജനകമാണ്.
പരിശോധനയില്ലാതെ നാട്ടിലേക്ക്
നാളെയാണ് ആദ്യവിമാനം പുറപ്പെടുന്നത്. ഇൗ വിമാനത്തിൽ പുറപ്പെടുന്നവരോട് മെഡിക്കൽ പരിശോധനക്ക് ഹാജരാകാൻ നിർദേശിച്ചിട്ടില്ല. 48 മണിക്കൂർ മുെമ്പങ്കിലും പരിശോധന നടത്തിയാൽ മാത്രേമ കോവിഡ് തിരിച്ചറിയാൻ കഴിയൂ. അതിനാൽത്തന്നെ, കോവിഡുള്ളവരും ഇല്ലാത്തവരും ഒരുമിച്ചായിരിക്കും വിമാനയാത്ര. കോവിഡ് ഇല്ലാത്തവർക്കുകൂടി അത് പകരാേന ഇത്തരം നടപടികൾ ഉപകരിക്കൂ. ഗർഭിണികളും േരാഗികളുമായിരിക്കും ആദ്യഘട്ടത്തിൽ യാത്ര ചെയ്യുന്നതെന്നിരിക്കെ പരിശോധനയില്ലാത്തത് വൻ പ്രത്യാഘാതമുണ്ടാക്കും. വിമാനത്താവളങ്ങളിൽ നടക്കുന്നത് മെഡിക്കൽ സ്ക്രീനിങ് മാത്രമാണ്. സ്ക്രീനിങ്ങിലൂടെ കോവിഡ് തിരിച്ചറിയാൻ കഴിയില്ല. അതിന് ശ്രവ പരിശോധനതന്നെ വേണം. ഇതിന് മുൻകൈയെടുക്കേണ്ടത് കേന്ദ്രസർക്കാറാണ്. വിമാനത്താവളത്തിലെ പരിശോധനയിൽ ശരീരോഷ്മാവ് കൂടുതലുള്ളവരെ വിമാനത്തിൽ കയറ്റാൻ സാധ്യത കുറവാണ്. വലിയ പനിയില്ലാത്തവർക്ക് പോലും ശരീരോഷ്മാവ് നിശ്ചിത അളവിൽ കൂടാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ മാറ്റി നിർത്തപ്പെടുന്നവർക്ക് ടിക്കറ്റ് റീഫണ്ട് നൽകുമോ എന്നകാര്യത്തിലും ആശയക്കുഴപ്പമുണ്ട്. കോവിഡ് ബാധിച്ചവർ അത് മറച്ചുവെച്ച് വിമാനത്തിൽ കയറിപ്പറ്റാനുള്ള സാധ്യതയും നിലനിൽക്കുന്നു.
യാത്രയിൽ അവ്യക്തത
ഏഴു മാസം ഗർഭിണിയായ സ്ത്രീകൾക്ക് വിമാനയാത്ര ചെയ്യണമെങ്കിൽ ഡോക്ടറുെട മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നാളെ യാത്ര തുടങ്ങാനിരിക്കെ ഇക്കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റില്ലാത്തവരെയും കൊണ്ടുപോകാനാണ് ആലോചിക്കുന്നതെങ്കിൽ അക്കാര്യവും വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് പലരും എംബസിയോട് സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.