Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖിസൈസ് അല്‍നഹ്ദ...

ഖിസൈസ് അല്‍നഹ്ദ സെൻററിൽ ദേശീയ ദിനത്തിൽ കോവിഡ്​ പരിശോധന സൗജന്യം

text_fields
bookmark_border
ഖിസൈസ് അല്‍നഹ്ദ സെൻററിൽ ദേശീയ ദിനത്തിൽ കോവിഡ്​ പരിശോധന സൗജന്യം
cancel

ദു​ബൈ: ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഖി​സൈ​സ്​ അ​ൽ ന​ഹ്ദ സെൻറ​ർ വി​വി​ധ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ദേ​ശീ​യ​ദി​ന​മാ​യ ഡി​സം​ബ​ർ ര​ണ്ടി​ന് അ​ൽ ന​ഹ്ദ സെൻറ​റി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് സെൻറ​ർ അ​ധി​കൃ​ത​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

29, 30, ഡി​സം​ബ​ർ ഒ​ന്ന്​ എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​റ്റൊ​രു പി.​സി.​ആ​ർ ടെ​സ്​​റ്റ്​ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്താ​നു​ള്ള വൗ​ച്ച​റും ന​ൽ​കു​ം. നി​ല​വി​ലെ നി​ര​ക്ക​നു​സ​രി​ച്ച് 110 ദി​ർ​ഹ​ത്തി​ന് 12 മു​ത​ൽ 14 മ​ണി​ക്കൂ​റി​നു​ള്ളി​ലും, എ​ക്​​സ്​​പ്ര​സ്​ സ​ർ​വി​സി​നു​ള്ള 130 ദി​ർ​ഹ​ത്തി​ന് ആ​റു മു​ത​ൽ എ​ട്ടു മ​ണി​ക്കൂ​റി​നു​ള്ളി​ലും, 200 ദി​ർ​ഹ​ത്തി​ന് അ​ഞ്ചു മ​ണി​ക്കൂ​റി​നു​ള്ളി​ലും ഫ​ലം ല​ഭ്യ​മാ​ക്കും.

ദേ​ശീ​യ​ദി​ന​ത്തി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ എ​ത്ര​പേ​ർ എ​ത്തി​യാ​ലും പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ന്നും മു​ൻ​കൂ​ട്ടി ബു​ക്ക്​​ ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ദു​ബൈ ഖി​സൈ​സ് ഒ​ന്നി​ലെ 10ാം സ്ട്രീ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ല്‍ന​ഹ്ദ സെൻറ​റി​ല്‍ ദു​ബൈ ഹെ​ല്‍ത്ത് അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്​ കോ​വി​ഡ് ഡ്രൈ​വ് ത്രൂ ​ടെ​സ്​​റ്റി​ങ്​ സെൻറ​ര്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​ൽ​ന​ഹ്ദ സെൻറ​റി​ൽ ദു​ബൈ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെൻറ്, ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി, ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സ്, എ​മി​റേ​റ്റ്സ് ഐ​ഡി (ഐ.​സി.​എ സെൻറ​ർ), എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​ർ, ദു​ബൈ പ​ബ്ലി​ക് നോ​ട്ട​റി, ദു​ബൈ കോ​ർ​ട്ട് , ഇ​ജാ​രി സ​ർ​വി​സ​സ്​ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്കു പു​റ​മെ ഡ്രൈ​വ് ത്രൂ ​ആ​ർ.​ടി.​പി.​സി.​ആ​ർ സൗ​ക​ര്യ​വും കൂ​ടി വ​ന്ന​തോ​ടെ സേ​വ​നം കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​െ​ക്ക​ത്തി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന്​ സെൻറ​ർ മാ​നേ​ജ്മെൻറ് അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ള്‍ക്ക് 0581161176,042637677, 042637678. ശംസുദ്ദീൻ ബിൻ മുഹ്​യുദ്ദീൻ, റാശിദ് ബിൻ അസ്​ലം, ഷമീം യൂസഫ്, പ്രസാദ് തടത്തിൽ, യു.കെ ഫൈസൽ, സുബ്ഹാൻ ബിൻ ശംസുദ്ദീൻ, തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Daycovidfree inspection
News Summary - covid inspection free on National Day at Khisais Al Nahda Center
Next Story