കോവിഡ് നിയമലംഘനം: അജ്മാനില്‍ മൂന്ന് റെസ്റ്റാറൻറുകൾ പൂട്ടി
text_fieldsഅജ്മാന്: കോവിഡ് സുരക്ഷ നടപടികൾ ലംഘിച്ചതിന് അജ്മാനില്‍ മൂന്ന് റെസ്റ്റാറൻറുകൾ അടച്ചുപൂട്ടി. പൊതുജനാരോഗ്യ വ്യവസ്ഥകൾ പാലിക്കാത്തതിനും വൈറസ് വ്യാപനം കുറക്കാനുള്ള പ്രതിരോധ നടപടികൾ ലംഘിച്ചതിനുമാണ് നടപടി.കോവിഡ് വ്യാപനം കുറക്കാനും ജീവിതനിലവാരം ഉയർത്താനും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
നൽകിയ നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് മൂന്ന് റെസ്റ്റാറൻറുകൾ പൂട്ടിയതെന്ന് അജ്മാൻ പൊലീസ് ഓപറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഖാലിദ് മുഹമ്മദ് അൽ നുഐമി പറഞ്ഞു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മൂന്ന് റെസ്റ്റാറൻറുകളും താൽക്കാലികമായി അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനം അടച്ചുപൂട്ടിയതായ വിജ്ഞാപനം റെസ്റ്റാറൻറുകളുടെ വാതിലില്‍ പതിച്ചു.പൊതുജനാരോഗ്യ വകുപ്പിെൻറ അനുവാദം കൂടാതെ വിജ്ഞാപനം നീക്കം ചെയ്യുകയോ സ്ഥാപനം തുറക്കുകയോ ചെയ്താല്‍ 10,000 ദിര്‍ഹം പിഴയീടാക്കുമെന്ന താക്കീതും അധികൃതര്‍ നല്‍കുന്നുണ്ട്.എമിറേറ്റിലെ എല്ലാ സ്ഥാപനങ്ങളും പ്രതിരോധ നടപടികൾ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഖാലിദ് മുഹമ്മദ് അൽ നുഐമി പറഞ്ഞു.
ദുബൈയിൽ ഏഴ് കടകൾക്ക് പിഴ
ദുബൈ: കോവിഡ് മുൻകരുതൽ നിർദേശം ലംഘിച്ച ഏഴ് സ്ഥാപനങ്ങൾക്ക് ദുബൈ സാമ്പത്തിക വകുപ്പ് പിഴയിട്ടു. 728 സ്ഥാപനങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ഒരു സ്ഥാപനത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ജീവനക്കാർ മാസ്ക് ധരിക്കാത്തതിെൻറ പേരിലാണ് ആറ് സ്ഥാപനങ്ങൾക്ക് പിഴയിട്ടത്. സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ഒരു സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കി. അൽ മുറാർ, അൽ ദഗായ, റിഗറ്റ് അൽ ബുതീൻ എന്നിവിടങ്ങളിലെ റീട്ടെയിൽ ഷോപ്പുകളിലും മറ്റ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. സാമൂഹിക അകലം പാലിക്കണമെന്ന സ്റ്റിക്കർ പതിക്കാത്ത ഒരു സ്ഥാപനത്തിന് താക്കീത് നൽകി. പരിശോധിച്ചവയിൽ 720 സ്ഥാപനങ്ങളും മുൻകരുതൽ നിർദേശം പാലിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.