കോവിഡ്: അജ്മാനിൽ കൂടുതല്‍ നിയന്ത്രണം
text_fieldsഅജ്മാന്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി അജ്മാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അജ്മാന് സാമ്പത്തിക വികസന വകുപ്പാണ് ഇതുസംബന്ധിച്ച് പുതിയ ഉത്തരവിറക്കിയത്. സമൂഹത്തിെൻറ സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി, വൈറസിെൻറ വ്യാപനത്തിന് കാരണമാകുന്ന ഒത്തുചേരലുകൾ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. കഫേകൾ, ലഘുഭക്ഷണ ഷോപ്പുകൾ (കഫ്റ്റീരിയകൾ), റസ്റ്റാറൻറുകൾ തുടങ്ങിയവ അർധരാത്രി 12 മണിക്ക് അടക്കണം. സേവന സൗകര്യങ്ങള്‍ 50 ശതമാനം ഉപയോക്താക്കൾക്ക് മാത്രമായി കുറക്കണം.
കല്യാണം അടക്കമുള്ള കൂടിച്ചേരലുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പകുതിയായി കുറക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. വകുപ്പിെൻറ നിര്‍ദേശം നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.