Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​:...

കോവിഡ്​: കുട്ടികൾക്ക്​ ഇനി ഉമിനീർ പരിശോധന

text_fields
bookmark_border
കോവിഡ്​: കുട്ടികൾക്ക്​ ഇനി ഉമിനീർ പരിശോധന
cancel
camera_alt

ഡോ. ഫരീദ അൽ ഖാജ, ഡോ. ഹനാൻ അൽ സുവൈദി

ദുബൈ: മൂക്കിൽനിന്ന്​ സ്രവമെടുത്തുള്ള കോവിഡ്​ പരിശോധനക്ക്​ പകരം കുട്ടികൾക്ക്​ ഉമിനീർ പര​ിശോധനയുമായി ദുബൈ ഹെൽത്ത്​ അതോറിറ്റി. മൂന്ന്​ മുതൽ 16 വരെ വയസ്സുള്ള കുട്ടികൾക്കാണ് ഡി.എച്ച്​.എയുടെ സ്​​ക്രീനിങ്​ സെൻററുകളിൽ ഉമിനീർ പരിശോധന നടത്തുന്നത്​. പരീക്ഷണങ്ങൾ വിജയിച്ചതി​െൻറ അടിസ്ഥാനത്തിൽ ഡി.എച്ച്​.എയു​െട ഹ്യൂമൻ റിസേർച്​ എത്തിക്​സ്​ കമ്മിറ്റി​ അനുമതി നൽകിയതോടെയാണ്​ പരിശോധന തുടങ്ങുന്നത്​. മൂക്കിൽനിന്ന്​ സാമ്പിൾ എടുക്കുന്നത്​ കുട്ടികൾക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെ തുടർന്നാണ്​ ഉമിനീർ പരിശോധനക്ക്​ അതിവേഗം അംഗീകാരം നൽകിയത്​. മറ്റ്​ പി.സി.ആർ പരിശോധനകൾക്ക്​ സമാനമായി 150 ദിർഹമാണ്​ ഉമിനീർ പരിശോധനയുടെയും നിരക്ക്​. സ്രവ പരിശോധന​യുമായി താരതമ്യം ചെയ്യ​ു​േമ്പാൾ പരിശോധന നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് ഏറെ സുരക്ഷിതമാണ്​ ഉമിനീർ പരിശോധന. രോഗിയുമായി നേരിട്ട്​ സമ്പർക്കമില്ലാതെ ഉമിനീർ ശേഖരിക്കാൻ കഴിയും.​

ഇതുമായി ബന്ധപ്പെട്ട്​ മുഹമ്മദ്​ ബിൻ റാശിദ്​ യൂനിവേഴ്​സിറ്റി ഓഫ്​ മെഡിസിനിലും ഡി.എച്ച്​.എയിലും നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. കോവിഡ്​ പരിശോധനക്കെത്തിയ 476 കുട്ടികളെയാണ്​ ഉമിനീർ പരിശോധനക്ക്​ വിധേയമാക്കിയത്​. ഇവരുടെ മൂക്കിൽ നിന്നുള്ള സ്രവ പരിശോധനക്കൊപ്പം ഉമിനീരും പരി​േശാധനക്കായി ശേഖരിച്ചു. പോസിറ്റിവ്​ കേസുകളിൽ 92.2 ശതമാനവും നെഗറ്റിവ്​ കേസുകളിൽ 97.6 ശതമാനവും കൃത്യതയുള്ളതായി കണ്ടെത്തിയതി​െൻറ അടിസ്ഥാനത്തിലാണ്​ അനുമതി നൽകിയതെന്ന്​ ഡി.എച്ച്​.എ വ്യക്​തമാക്കി. പൊതുജനാരോഗ്യ നയങ്ങൾ വികസിപ്പിക്കുന്നതിന് ഗവേഷണ അധിഷ്ഠിത ഡേറ്റ എങ്ങനെ സഹായിക്കുമെന്നതി​െൻറ ഉദാഹരണമാണിതെന്ന്​ ഡി.എച്ച്​.എ നഴ്​സിങ്​ സെക്​ടർ സി.ഇ.ഒ ഡോ. ഫരീദ അൽ ഖാജ പറഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ​ഗവേഷണങ്ങൾ നടത്തി പുതിയ മാർഗങ്ങൾ കണ്ടെത്തുന്ന ദുബൈയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കാമെന്ന്​ എം.ബി.ആർ.യു അസി.​ പ്രഫസർ ഡോ. ഹനാൻ അൽ സുവൈദി പറഞ്ഞു. മിഡിൽ ഈസ്​റ്റിൽ ആദ്യമായാണ്​ ഇത്തരമൊരു പഠനം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulf
Next Story