കോവിഡ് നിയമ ലംഘനം: 354 സ്ഥാപനങ്ങൾ പൂട്ടി
text_fieldsഅബൂദബി: കോവിഡ് സുരക്ഷ നിയന്ത്രണങ്ങൾ ലംഘിച്ച അബൂദബി, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിലെ 354 ബിസിനസ് സ്ഥാപനങ്ങൾ സാമ്പത്തിക വികസന വകുപ്പ് അടച്ചുപൂട്ടി. കോവിഡ് സുരക്ഷ മുൻകരുതൽ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളാണ് നടപടിക്കിടയാക്കിയത്.
പ്രതിരോധ മുൻകരുതൽ നടപടികളും നിർദേശങ്ങളും ലംഘിച്ച 29 ബിസിനസ് സൗകര്യങ്ങൾ അടച്ചതായി വകുപ്പ് വ്യക്തമാക്കി. ഈ സ്ഥാപനങ്ങൾ അബൂദബി എമിറേറ്റിലുടനീളം വിവിധ വാണിജ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്നവയാണ്. അബൂദബി നഗരങ്ങളിലെ 325 സൗകര്യങ്ങൾകൂടി സാമ്പത്തിക വികസന വകുപ്പ് അടപ്പിച്ചു. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചത്.
അനധികൃത കോവിഡ് പരിശോധന: ട്രാവൽ ഏജൻസി പൂട്ടി
ദുബൈ: അനധികൃതമായി കോവിഡ് പരിശോധന നടത്തിയ ട്രാവൽ ഏജൻസി ദുബൈ സാമ്പത്തിക വിഭാഗം പൂട്ടി. ബിസിനസ് ബേയിലെ ട്രാവൽ ഏജൻസിയാണ് പരിശോധന നടത്തിയിരുന്നത്. പരിശോധനയെക്കുറിച്ച് വാട്സ് ആപ് വഴി പ്രചാരണം നടത്തുകയും ചെയ്തു. ആരോഗ്യ വകുപ്പുകൾക്കും ഇവ അനുമതി നൽകുന്ന ആശുപത്രികൾക്കും മാത്രമേ യു.എ.ഇയിൽ കോവിഡ് പരിശോധന നടത്താൻ അനുവാദമുള്ളൂ.
ട്രാവൽ ഏജൻസിയുടെ പരിശോധനയിൽ അസംതൃപ്തി തോന്നിയയാൾ നൽകിയ പരാതിയെ തുടർന്നാണ് സാമ്പത്തിക വിഭാഗത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ടീം അന്വേഷണം നടത്തിയത്. ഇതേത്തുടർന്ന് ട്രാവൽ ഏജൻറിനെ നിരീക്ഷിക്കുകയായിരുന്നു. വാട്സ് ആപ് അക്കൗണ്ട് വഴിയായിരുന്നു ഇടപാട്. താൽപര്യമുള്ള ഇടപാടുകാരോട് വിവരങ്ങളും പാസ്പോർട്ട് കോപ്പിയും ടെസ്റ്റിെൻറ തീയതിയും താൻ പറയുന്ന ലിങ്ക് വഴി അപ്ലോഡ് ചെയ്യാൻ പറയും. ഓൺലൈൻ വഴിയായിരുന്നു പണം അടക്കേണ്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.