കോവിഡ് മുൻകരുതൽ: അൽ െഎൻ മൃഗശാല പ്രവർത്തന സമയം കുറക്കുന്നു
text_fieldsഅൽഐൻ: കോവിഡ് -വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി അൽ ഐൻ മൃഗശാല പ്രവർത്തന സമയം കുറക്കുന്നു. രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെയായിരിക്കും പ്രവർത്തിക്കുക. സാമൂഹിക അകലം പാലിക്കുന്നതിനും കാണികളെ കുറക്കുന്നതിനുമായി പ്രത്യേക പ്രദർശനങ്ങളും പരിപാടികളും താൽക്കാലികമായി നിർത്തിെവച്ചു. എന്നാൽ, അവശ്യ സേവനങ്ങൾ, ഗതാഗതം, ഭക്ഷ്യ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കും. നിയന്ത്രണങ്ങളുണ്ടെങ്കിലും സന്ദർശകർക്ക് ആസ്വദിക്കാൻ തടസ്സമുണ്ടാവില്ല. മൃഗശാല സന്ദർശനത്തോടൊപ്പം ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രം, ഷട്ട്ൽ, മൗണ്ടൻ ബൈക്കുകൾ എന്നിവ ഉപയോഗപ്പെടുത്താം. ഇവയുടെ ബുക്കിങ് വൈകീട്ട് അഞ്ചിന് തുടങ്ങി 5.30ന് അവസാനിക്കും.
അതേസമയം, മൃഗശാലയിലെ അൽഐൻ സഫാരിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കും. മുൻകരുതൽ നടപടി നടപ്പാക്കുന്നതിെൻറയും കാണികളുടെ തിരക്ക് കുറക്കുന്നതിെൻറയും ഭാഗമായി ഇലക്ട്രോണിക് ടിക്കറ്റ് ബുക്കിങ് ഉപയോഗപ്പെടുത്തുന്ന സന്ദർശകർക്ക് ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഇളവ് ലഭിക്കും. സന്ദർശകർ അൽഐൻ മൃഗശാലയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വെബ്സൈറ്റിലൂടെയും നൽകുന്ന പുതിയ വിവരങ്ങൾകൂടി പിന്തുടരണമെന്ന് മൃഗശാല ഡയറക്ടർ ഓപറേഷൻസ് ഒമർ മുഹമ്മദ് അൽ അമേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.