കളിക്കളങ്ങളിലും നിയന്ത്രണം നീക്കി; കുട്ടികൾക്ക് ഇനി കളിക്കാനിറങ്ങാം
text_fieldsദുബൈ: 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും ദുബൈയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഇതോടെ, കായിക പരിശീലനങ്ങളിലും മത്സരങ്ങളിലും ഇവർക്ക് പെങ്കടുക്കാൻ കഴിയും. മാളുകളിലുള്ള പ്രവേശന വിലക്ക് ബുധനാഴ്ച നീക്കിയിരുന്നു. കുട്ടികൾക്കും പ്രായമായവർക്കും മാളുകളിൽ പ്രവേശനമില്ലാത്തതിനാൽ രക്ഷിതാക്കളും മാളുകളിലെത്താൻ പ്രയാസപ്പെട്ടിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയത്. ജലകായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ അനുവാദം നൽകിയതിന് പിന്നാലെയാണ് ദുബൈ സ്പോർട്സ് കൗൺസിൽ കുട്ടികൾക്കും പ്രവേശനാനുമതി നൽകിയത്. കൗമാര പരിശീലന കേന്ദ്രങ്ങളിൽ ഫുട്ബാൾ പരിശീലനം ആരംഭിച്ചിരുന്നെങ്കിലും കുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
60 വയസ്സിന് മുകളിലുള്ളവർക്ക് വിലക്കുണ്ടായിരുന്നതിനാൽ പരിശീലകരും ബുദ്ധിമുട്ടിയിരുന്നു. സ്കൂളുകൾ ഒാൺലൈൻ വഴിയാണ് കായിക പരിശീലന നിർദേശങ്ങൾ നൽകിയിരുന്നത്. മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ബാഴ്സലോണ ഉൾപ്പെടെയുള്ള ക്ലബുകളുടെ അക്കാദമികൾ ഇൗമാസം ആദ്യം മുതൽ പരിശീലനം തുടങ്ങിയിരുന്നു.
എന്നാൽ, കുട്ടികൾ എത്താത്തതിനാൽ സജീവമായിരുന്നില്ല. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ അക്കാദമികൾ സജീവമാകും. സ്കൂളിൽ പോലും പോകാൻ കഴിയാതെ വീടിനുള്ളിൽ ഒതുങ്ങിയിരിക്കേണ്ടിവന്ന കുട്ടികൾക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. അതേസമയം, ദുബൈ ഒാഫ് ഷോർ സെയ്ലിങ് ക്ലബിെൻറ സമ്മർ സീരീസ് വെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായി സംഘടിപ്പിക്കുന്ന കായിക മേളയാണിത്. എന്നാൽ, കാണികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ കൂടുതൽ ക്ലബുകൾ മത്സരം സംഘടിപ്പിക്കാൻ തയാറായി മുന്നോട്ടുവരുമെന്നാണ് കരുതുന്നത്. സർക്കാർ നിർദേശം അനുസരിച്ചുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച് മത്സരം നടത്താൻ തയാറുള്ളവർ സ്പോർട്സ് കൗൺസിലിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അധികൃതർ സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അനുമതി നൽകുക.
ഇവിടെയെല്ലാം 100 ശതമാനം പ്രവേശനം...
ദുബൈ: ദുബൈയിൽ 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാവുന്ന സ്ഥാപനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. ജിംനേഷ്യം, സ്വിമ്മിങ് പൂൾ, അക്വാടിക് സ്പോർട്സ് കേന്ദ്രങ്ങൾ, സ്വകാര്യ മ്യൂസിയം, കൾചറൽ സെൻറർ, ആർട്ട് ഗാലറി, പബ്ലിക് ലൈബ്രറി, ഹോട്ടലുകളിലെ വാട്ടർ പാർക്ക്, കിഡ്സ് ക്ലബ്, മീറ്റിങ് റൂം, പ്രായമായവരെയും നിശ്ചയദാർഢ്യക്കാരെയും പരിചരിക്കുന്ന സ്ഥലങ്ങൾ, പൊതു പാർക്കുകളിലെയും ബീച്ചുകളിലെയും കുട്ടികളുടെ കളിസ്ഥലം, 3ഡി-4ഡി തിയറ്ററുകൾ, മരുഭൂമിയിലെ ക്യാമ്പുകൾ എന്നിവിടങ്ങളിൽ ശേഷിയുടെ 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം. നേരത്തേ, ഇവിടങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനം അനുവദിക്കുന്നതോടെ ദുബൈ നഗരം കൂടുതൽ സജീവമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.