ലോകകപ്പ്: പോസിറ്റിവായാൽ പത്ത് ദിവസം ഐസൊലേഷൻ
text_fieldsദുബൈ: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിനിടെ കോവിഡ് പോസിറ്റിവാകുന്ന താരങ്ങൾക്കും ജീവനക്കാർക്കും 10 ദിവസം ഐസൊലേഷൻ ഏർപ്പെടുത്തുമെന്ന് ഐ.സി.സി ബയോസേഫ്റ്റി ഹെഡ് അലക്സ് മാർഷൽ. ലക്ഷണമില്ലെങ്കിലും ഇവർ ക്വാറൻറീനിൽ കഴിയണം. ഇവരുമായി അടുത്ത് ഇടപഴകിയവർക്ക് ആറ് ദിവസമാണ് ക്വാറൻറീൻ.
പോസിറ്റിവായ ആളുമായി 48 മണിക്കൂറിനിടെ മാസ്ക് ധരിക്കാതെ 15 മിനിറ്റെങ്കിലും ഇടപഴകിയവരെയാണ് േക്ലാസ് കോൺടാക്ട് എന്ന ഗണത്തിൽ ഉൾപ്പെടുത്തുക. മാസ്ക് ധിരിച്ചവരാണെങ്കിൽ 24 മണിക്കൂറത്തെ നിരീക്ഷണത്തിന് ശേഷം പരിശോധന നടത്തി നെഗറ്റിവായാൽ പുറത്തിറങ്ങാം. പോസിറ്റിവായ താരമുള്ള ടീമുമായി എതിർ ടീം കളിക്കാൻ വിസമ്മതിച്ചാൽ തീരുമാനം എടുക്കുക ബയോ സേഫ്റ്റി സൈൻറിഫിക് അഡ്വൈസറി ഗ്രൂപ്പായിരിക്കും. തുറന്നവേദിയിലെ മത്സരം വഴി കോവിഡ് പടരില്ലെന്നാണ് വിലയിരുത്തൽ. ഒളിമ്പിക്സിലും മറ്റും ഇത് കണ്ടതാണ്. എങ്കിലും, എതിർടീമിെൻറ ആശങ്കകൾ പരിഹരിക്കാൻ അഡ്വൈസറി ബോർഡിന് ബാധ്യതയുണ്ടായിരിക്കും. ബയോബബ്ൾ നിബന്ധനകൾ ലംഘിക്കുന്ന താരങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. അത്തരം നിയമലംഘനങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതുന്നത്. താരങ്ങൾക്ക് നിശ്ചിത എണ്ണം കുടുംബാംഗങ്ങളെ കൂടെ താമസിപ്പിക്കാം. അവരും ബയോബബ്ൾ പ്രോട്ടോകോൾ പാലിക്കണം. കാണികൾ യു.എ.ഇ, ഒമാൻ ഗവൺമെൻറുകളുടെ കോവിഡ് പ്രോട്ടോകോളാണ് പാലിക്കേണ്ടത്.
അബൂദബിയിലും ഒമാനിലും വാക്സിനേഷൻ നിർബന്ധമാണ്. ദുബൈയിലും ഷാർജയിലും നിർബന്ധമാക്കിയിട്ടില്ല. കാണികൾ മാസ്ക് ധരിക്കണം. കാണികളും താരങ്ങളും ഇടപഴകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.