രണ്ടാംഘട്ടം തുടങ്ങി; കൊച്ചി വിമാനത്തിൽ 75 ഗർഭിണികൾ
text_fieldsദുബൈ: ഗൾഫ് നാടുകളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള രണ്ടാംഘട്ട വിമാന സർവീസിന് തുടക്കം. ആദ്യദിവസമായ ശനിയാഴ്ച യു.എ.ഇയിൽനിന്ന് മാത്രമായിരുന്നു സർവിസ്. മൂന്നും കേരളത്തിലേക്കായിരുന്നു. ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് വിമാനം പറന്നപ്പോൾ അബൂദബിയിൽനിന്ന് കോഴിക്കോേട്ടക്കും തിരുവനന്തപുരത്തേക്കും സർവീസ് നടത്തി. മൂന്ന് വിമാനങ്ങളിലായി 543 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 108 പേരും ഗർഭിണികളാണ്. കൊച്ചി വിമാനത്തിൽ മാത്രം 75 ഗർഭിണികൾ യാത്ര ചെയ്തു. ഇവരുടെ സഹായികൾക്കും യാത്രചെയ്യാൻ അവസരം നൽകി. ഗർഭിണികളുടെ പരിചരണത്തിനായി ഡോക്ടർമാരും നഴ്സുമാരും വിമാനത്തിലുണ്ടായിരുന്നു. ഉച്ചക്ക് 12.45നാണ് 181 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ദുബൈയിൽനിന്ന് പറന്നത്. ഗർഭിണികൾക്കുപുറമെ ചികിത്സ ആവശ്യമുള്ള 35 പേർക്കുകൂടി ഇടം നൽകി.
ഭാര്യയുടെ സംസ്കാരത്തിൽ പെങ്കടുക്കാനായി നാട്ടിലേക്ക് തിരിച്ച പാലക്കാട് സ്വദേശി വിജയകുമാറൂം ഇൗ വിമാനത്തിലാണ് പുറപ്പെട്ടത്. തിരുവനന്തപുരം വിമാനത്തിൽ 177 യാത്രക്കാരും അഞ്ച് ശിശുക്കളും ഉണ്ടായിരുന്നു. 18 ഗർഭിണികളും ജോലി നഷ്ടപ്പെട്ട 87 പേരും യു.എ.ഇയിൽ കുടുങ്ങിയ ഒമ്പത് ടൂറിസ്റ്റ് വിസക്കാരും ഉണ്ടായിരുന്നു. മെഡിക്കൽ എമർജൻസി വിഭാഗത്തിൽ 63 പേരും യാത്ര ചെയ്തു. ഭാര്യയുടെ സംസ്കാരത്തിനെത്താനായി തിരുവനന്തപുരം സ്വദേശി പ്രശാന്തൻ പ്രഭാകരനും ഇൗ വിമാനത്തിലാണ് നാട്ടിലേക്ക് തിരിച്ചിരിക്കുന്നത്.അതേസമയം, വൈകീട്ട് ആറിന് പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട് വിമാനം വൈകിയാണ് അബൂദബിയിൽനിന്ന് പറന്നത്. മെഡിക്കൽ എമർജൻസി വിഭാഗത്തിലുള്ള 50 പേർക്ക് പുറമെ 15 ഗർഭിണികൾ, ജോലി നഷ്ടപ്പെട്ട 75 പേർ, ടൂറിസ്റ്റ് വിസയിലെത്തി കുടുങ്ങിയ 15 പേർ എന്നിവർ ഇൗ വിമാനത്തിലുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.