കോവിഡ് പ്രതിരോധം: അബൂദബിയിൽ പുതിയ ആൻറിബോഡി ചികിത്സ
text_fieldsഅബൂദബി: കോവിഡിനെ പ്രതിരോധിക്കാനായി പുതിയ ആൻറിബോഡി ചികിത്സ (റീജൻ-കോവ്) അബൂദബി സ്വന്തമാക്കി. കൃത്രിമമായി നിർമിച്ച ആൻറിബോഡി ശരീരത്തിലേക്ക് കുത്തിവെക്കുന്ന തെറപ്പിയിലൂടെ കോവിഡിനെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ചികിത്സയിൽ ചെയ്യുന്നത്. ഗുരുതരമല്ലാത്ത കോവിഡ് ലക്ഷണമുള്ളവർക്ക് ഫലപ്രദമായ തെറപ്പി, രോഗികളെ ഗുരുതര അവസ്ഥയിലേക്കുപോകുന്നത് തടയുമെന്ന് അബൂദബി ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽ കാബി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും ഇതു ഗുണം ചെയ്യും. കോവിഡിനെതിരെയുള്ള ഏറ്റവും നൂതനവും സുരക്ഷിതവുമായ മരുന്ന് ലഭ്യമാക്കി രോഗവ്യാപനം തടയുകയാണ് ലക്ഷ്യം.
എന്നാൽ, കോവിഡ് വാക്സിനല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. സ്വിസ് മരുന്ന് നിർമാതാക്കളായ റോഷും അബൂദബി ആരോഗ്യവിഭാഗവും ചേർന്നാണ് പുതിയ തെറപ്പി വികസിപ്പിച്ചത്. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആഗസ്റ്റിൽ അടിയന്തര ഉപയോഗത്തിനായി റിജൻ കോവ് അംഗീകാരം നൽകിയിരുന്നു. യു.എ.ഇയിൽ സൊട്രോവിമാബ് ആൻറി വൈറൽ മരുന്ന് നൽകിയ ആയിരക്കണക്കിന് രോഗികളിൽ 97ശതമാനം പേർക്കും 14 ദിവസത്തിനകം സുഖപ്പെട്ടിരുന്നതായും അൽകാബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.