കോവിഡ് : റാസല്‍ഖൈമ ഫാമുകളില്‍ താല്‍ക്കാലിക ടെൻറുകള്‍ക്ക് വിലക്ക്
text_fieldsറാസല്‍ഖൈമ: കോവിഡ് വീണ്ടും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് റാക് അടിയന്തര ദുരന്തനിവാരണ സംഘം ആവശ്യപ്പെട്ടു. കാലാവസ്ഥ മാറുന്ന പശ്ചാത്തലത്തില്‍ ഫാമുകള്‍ കേന്ദ്രീകരിച്ച് സ്ഥാപിക്കപ്പെടാന്‍ സാധ്യതയുള്ള താല്‍ക്കാലിക ടെൻറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനും റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സമൂഹ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. കോവിഡ് വ്യാപനത്തിനെതിരെ നിഷ്കര്‍ഷിച്ച നിയമ നിര്‍ദേശങ്ങള്‍ എല്ലാ പൗരന്മാരും പാലിക്കണം.
വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഈ മേഖലയില്‍ തുടരുന്ന നിരീക്ഷണങ്ങള്‍ തുടരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷാനടപടികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.