കോവിഡ് ചികിത്സ പരീക്ഷണ ഫലം പുറത്തുവിട്ടു
text_fieldsദുബൈ: സൊേട്രാവിമാബ് ഉപയോഗിച്ചുള്ള കോവിഡ് ചികിത്സയുടെ പരീക്ഷണ ഫലം ആരോഗ്യമന്ത്രലായം പുറത്തുവിട്ടു. രോഗബാധിതരായ 97.3 ശതമാനം പേരിലും പുരോഗതി കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ദുബൈ ഹെൽത്ത് അതോറിറ്റി, അബൂദബി ഹെൽത്ത് അതോറിറ്റി എന്നിവയുമായി സഹകരിച്ച് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് പരീക്ഷണം നടത്തിയത്.
ഒരു മാസം മുമ്പാണ് കോവിഡ് ചികിത്സക്കുള്ള സൊട്രാവിമാബിന് യു.എ.ഇ അംഗീകാരം നൽകിയത്.അടിയന്തര ആവശ്യത്തിന് മരുന്ന് ഉപയോഗിക്കാൻ അംഗീകാരവും ലൈസൻസും നൽകുന്ന ആദ്യരാജ്യമാണ് യു.എ.ഇ.
ജൂൺ 16 മുതൽ 29വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ സൊട്രാവിമാബ് നൽകിയത്. 658 രോഗികളിലായിരുന്നു പരീക്ഷണം. 46 ശതമാനം യു.എ.ഇ പൗരൻമാരും 54 ശതമാനം പ്രവാസികളുമായിരുന്നു. ഇതിൽ 59 ശതമാനം പേരും 50 വയസ്സിന് മുകളിലുള്ളവരായിരുന്നു. 97.3 ശതമാനം പേർക്കും അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ രോഗാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടായി. രോഗലക്ഷണങ്ങൾ കുറഞ്ഞതോടെ പൂർണമായും സുഖംപ്രാപിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
പ്രായപൂർത്തിയായവർ, ഗർഭിണികൾ, 12 വയസ്സിന് മുകളിലുള്ള കുട്ടികൾ എന്നിവരിൽ കോവിഡ് ഗുരുതരമാകുന്നവർക്കാണ് സൊട്രോവിമാബ് നൽകുന്നത്. യു.എസ് ഹെൽത്ത് കെയർ കമ്പനിയായ ജി.എസ്.കെ കണ്ടെത്തിയ മോണോേക്ലാണൽ ആൻറി ബോഡിയാണ് സൊട്രോവിമാബ്. 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് ആശുപത്രി വിടാൻ പുതിയ ചികിത്സ ഉപകരിക്കും.
മരണവും ഐ.സി.യു വാസവും ഒഴിവാക്കാൻ സഹായിക്കും. കോവിഡിെൻറ വകഭേദങ്ങളെ തടഞ്ഞുനിർത്താനും ഈ മരുന്ന് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ആൻറിബോഡിയാണിത്. ഈ മരുന്ന് ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം കമ്പനി അധികൃതർ അറിയിച്ചിരുന്നു. വാക്സിനുകൾക്ക് അതിവേഗത്തിൽ അനുമതി നൽകിയ യു.എ.ഇയുടെ തീരുമാനത്തിന് പിന്നാലെയാണ് ചികിത്സക്കും അനുമതി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.