കോവിഡ് പ്രതിരോധം; യു.എ.ഇ ഒന്നാമത് -ശൈഖ് മുഹമ്മദ്
text_fieldsദുബൈ: കോവിഡിനെ പ്രതിരോധിച്ചതിൽ മിഡിലീസ്റ്റിൽ ഒന്നാം സ്ഥാനത്ത് യു.എ.ഇയാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ഇതേകുറിച്ച് പഠിച്ച േഗ്ലാബൽ സോഫ്റ്റ് പവർ ഇൻഡക്സിെൻറ കണക്കുകളെ ഉദ്ധരിച്ചാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോളതലത്തിൽ 14ാം സ്ഥാനമാണ് യു.എ.ഇക്ക്. 105 രാജ്യങ്ങളിൽ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഇൻഡക്സ് പുറത്തുവിട്ടത്.
ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ പഠനമായ േഗ്ലാബൽ സോഫ്റ്റ് പവർ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തെത്താനായത് സന്തോഷകരമാണെന്നും യു.എ.ഇയുടെ മികവിെൻറ തെളിവാണിതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
യു.എ.ഇയിൽ ഇതുവരെ 1.80 കോടി പരിശോധനകളാണ് നടത്തിയത്. ജനസംഖ്യയേക്കാളേറെ പരിശോധന നടത്തിയ ആദ്യ രാജ്യമാണ് യു.എ.ഇ. ദിവസവും ഒരു ലക്ഷത്തിലേറെ പേെര ഇപ്പോഴും പരിശോധിക്കുന്നുണ്ട്.
കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്നുമുണ്ട്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1.91 ലക്ഷം കോവിഡ് കേസുകളാണ്. ഇതിൽ 1.67 ലക്ഷവും രോഗമുക്തരായിക്കഴിഞ്ഞു. 23,214 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇന്നലെ റിപ്പോർട്ട് ചെയ്ത ഒരു മരണം ഉൾപ്പെടെ 630 പേരാണ് ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുേമ്പാൾ ഏറ്റവും കുറവ് മരണനിരക്ക് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്ന് യു.എ.ഇയാണ്. ഇതെല്ലാമാണ് ഇൻഡക്സിെൻറ തലപ്പത്ത് യു.എ.ഇയെ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.