Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ കോവിഡ്​...

യു.എ.ഇയിൽ കോവിഡ്​ നിയന്ത്രണങ്ങൾ കുറക്കുന്നു

text_fields
bookmark_border
uae
cancel

ദുബൈ: യു.എ.ഇയിൽ ഈ മാസം പകുതിയോടെ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തുന്നു. പൊതുസ്ഥലങ്ങളിലും ​പരിപാടികളിലും പ​ങ്കെടുക്കുന്നവർക്ക്​ ഏർപെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കുറക്കും. ഷോപ്പിങ്​ സെന്‍ററുകൾ, മാളുകൾ, വിനോദ കേന്ദ്രങ്ങൾ, ടൂറിസ്റ്റ്​ കേന്ദ്രങ്ങൾ, പൊതു വേദികൾ തുടങ്ങിയ ഇടങ്ങളിൽ ഈ മാസം പകുതിയോടെ പൂർണ ശേഷിയിൽ ആളുകളെ അനുവദിക്കാ​മെന്ന്​ യു.എ.ഇ സുപ്രീം കൗൺസിൽ ഫോർ നാഷനൽ സെക്യൂരിറ്റി അറിയിച്ചു. വിവാഹം, മരണം പോലുള്ള ചടങ്ങുകളിൽ പ​ങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാം. എത്ര ശതമാനം എന്നത്​ ഓരോ എമിറേറ്റുകളിലെയും പ്രദേശിക സമിതികൾക്ക്​ തീരുമാനിക്കാമെന്നും നിർ​ദേശമുണ്ട്​. പള്ളികളിലെ സാമൂഹിക അകലം ഒന്നര മീറ്ററിൽ നിന്ന്​ ഒരുമീറ്ററായി ചുരുക്കി. ഈ മാസം നിരീക്ഷിച്ച ശേഷം ഈ നിയന്ത്രണവും ഒഴിവാക്കും. യു.എ.ഇയിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ്​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തിയത്​.

അതേസമയം, അൽ ഹുസ്​ൻ ആപ്പിലെ ഗ്രീൻ സിഗ്​നൽ നിബന്ധന പാലിക്കണമെന്ന്​ അധികൃതർ നിർദേശിച്ചു. അബൂദബിയിൽ പലയിടങ്ങളിലും പ്രവേശിക്കുന്നതിന്​ ഗ്രീൻ സിഗ്​നൽ നിർബന്ധമാണ്​. ഈ നിബന്ധന തുടരും. മാസ്ക്​ ധരിക്കൽ പോലുള്ള നിർദേശങ്ങളും തുടരും. ഇന്നലെ 1,538 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്​. കഴിഞ്ഞ മാസം 4000ന്​ തൊട്ടടുത്ത്​ എത്തിയപ്പോൾ ചില നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്നു. സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്​ മാറിയിരുന്നെങ്കിലും വീണ്ടും ക്ലാസ്​ മുറി പഠനം തുടങ്ങയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid restrictionsUAE
News Summary - covid restrictions reduces in UAE
Next Story