സ്കൂളുകളിൽ പുനഃക്രമീകരണം
text_fieldsദുബൈ: ഞായറാഴ്ച മുതൽ സ്കൂളുകൾക്ക് അവധി നൽകാൻ തീരുമാനിച്ചതോടെ വാർഷിക പരീക്ഷ കളും ഇേൻറണൽ പരീക്ഷയും പുനഃക്രമീകരിച്ച് സ്കൂളുകൾ. ചില സ്കൂളുകൾ പറഞ്ഞതിലും ന േരത്തേ അടക്കാൻ തീരുമാനിച്ചപ്പോൾ മറ്റു ചിലത് പരീക്ഷയുമായി മുന്നോട്ടുപോകാൻ തീ രുമാനിച്ചു. വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ഒാൺലൈൻ വഴി ക്ലാസ് നൽകാനും ഇേൻറണൽ പരീക്ഷ നടത്താനും മാനേജ്മെൻറുകൾ ആലോചിക്കുന്നുണ്ട്. 10, 12 ഗ്രേഡുകളിലേക്കുള്ള പരീക്ഷകൾ നിശ്ചയിച്ച സമയത്തുതന്നെ നടത്താനാണ് സി.ബി.എസ്.ഇയുടെ തീരുമാനമെന്നറിയുന്നു. വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷമാകും പരീക്ഷയെന്ന് മാനേജ്മെൻറുകൾ അറിയിച്ചു. പരീക്ഷ മാറ്റിവെക്കുന്നതിനെ കുറിച്ച് സി.ബി.എസ്.ഇ അധികൃതർ ഇതുവരെ അറിയിച്ചിട്ടില്ല. മാർച്ച് 26നാണ് പല സ്കൂളുകളിലും പരീക്ഷ അവസാനിക്കുന്നത്. ഇതിന് മുന്നോടിയായി ഇേൻറണൽ പരീക്ഷ ഇപ്പോൾ നടക്കുന്നുണ്ട്. ഒരു ക്ലാസിൽ 24 കുട്ടികൾ വീതം രണ്ട് മീറ്റർ അകലത്തിൽ ഇരുത്തി പരീക്ഷയെഴുതിക്കാനാണ് ആലോചന. ദിവസവും സ്കൂളുകൾ കഴുകി വൃത്തിയാക്കും.
ഇന്ത്യ, പാകിസ്താൻ കരിക്കുലം സ്കൂളുകളിൽ പരീക്ഷക്ക് മാറ്റമുണ്ടാകില്ലെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. എന്നാൽ, ക്ലാസുകൾ ഉണ്ടാവില്ല. സർക്കാർ നിർദേശമനുസരിച്ച് മാർച്ച് എട്ട് മുതൽ അവധി നൽകും. ഒാൺലൈൻ വഴി വിദ്യാർഥികൾക്ക് ക്ലാസ് നൽകുമെന്നും എസ്.പി.ഇ.എ ട്വിറ്ററിൽ അറിയിച്ചു. അതേസമയം, വ്യാഴാഴ്ച മുതൽ അവധി നൽകാൻ തീരുമാനിച്ചതായി ദുബൈ ഇന്ത്യൻ ഹൈസ്കൂൾ അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച സന്ദേശങ്ങൾ രക്ഷിതാക്കൾക്ക് ലഭിച്ചു. ഇേൻറണൽ പരീക്ഷകൾ ഉപേക്ഷിച്ചു. വാർഷിക പരീക്ഷയുടെ മാർക്കിന് അനുസൃതമായി ഇേൻറണൽ മാർക്ക് നൽകാനാണ് ആലോചന.
ഒാൺലൈനായി ഇൻറേണൽ പരീക്ഷ നടത്തുന്നതിനെ കുറിച്ചും ആേലാചിക്കുന്നുണ്ട്. വാർഷിക പരീക്ഷ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മാനേജ്മെൻറ് സൂചിപ്പിച്ചു.അവധിക്കാലത്ത് സർക്കാർ സ്കൂളുകളിൽ ഒാൺലൈൻ പഠനം പരീക്ഷണാർഥം നടത്താനാണ് വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്. അവധിക്കാലത്തിെൻറ അവസാന രണ്ടാഴ്ചകളിൽ ഒാൺലൈൻ ക്ലാസുകൾ നൽകിയേക്കും. എന്നാൽ, ക്ലാസെടുക്കാൻ അധ്യാപകർ സ്കൂളിലേക്ക് വരേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.