സേവനവീഥിയിൽ ഇവർ മേഡ് ഫോർ ഇൗച് അദർ
text_fieldsദുബൈ: ദമ്പതികളുടെ ഒരുമയും പൊരുത്തവും കാണുേമ്പാൾ പറയാറുണ്ട് മേഡ് ഫോർ ഇൗച് അദർ എന്ന്. സേവനവീഥിയിലേക്ക് ദൈവം കണ്ടറിഞ്ഞ് ഒരുമിച്ചു ചേർത്തതാവും കണ്ണൂർ സ്വദേശി ഇ. ഷൈജുവിനെയും സന്ധ്യയെയും. അൽ ഫുത്തൈം ഹെൽത് ഹബ്ബിൽ കോവിഡ് പരിശോധന ദൗത്യമാണ് സന്ധ്യക്ക്. മാസത്തിലേറെയായി വിശ്രമമില്ലാത്ത പ്രവർത്തനത്തിലാണവർ. നിർമാണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷൈജു പ്രവാസി മലയാളി സംഘടനയായ ഇൻകാസിെൻറ പ്രവർത്തകനാണ്. രാവിലെ വീട്ടിൽനിന്നിറങ്ങി ഭക്ഷണപ്പൊതികളുമായി ലേബർ ക്യാമ്പുകളിലേക്കും ബാച്ചിലർ റൂമുകളിലേക്കും പറക്കുന്നു. വൈകുന്നേരമായാൽ ഇഫ്താർ കിറ്റുകളുടെ വിതരണത്തിനിറങ്ങുകയായി.
എട്ടുവയസ്സുള്ള മകൻ ആയുഷിനൊപ്പം ചെലവിടാൻ ഇരുവർക്കും ഇപ്പോൾ ലഭിക്കുന്നത് വളരെ കുറഞ്ഞ നേരം മാത്രം. സേവനത്തിനായി യാത്ര ചെയ്യുന്നതിനാൽ മറ്റുള്ളവരുടെ സുരക്ഷയെക്കരുതി കഴിഞ്ഞ ദിവസം ഷൈജു കോവിഡ് പരിശോധിക്കാനെത്തി. സാമ്പിൾ ശേഖരിക്കാൻ സന്ധ്യ വന്നു. മൂന്നു മിനിറ്റ് നീണ്ട കൂടിക്കാഴ്ച. പരിശോധനക്കായി അടുത്ത വാഹനത്തിൽ ക്യൂ നിൽക്കുന്ന ആളുകളുടെ അരികിലേക്ക് തിരക്കിട്ട് പോകുന്നു സന്ധ്യ. കാറിെൻറ ഡിക്കിയിലെ ഭക്ഷണ കിറ്റുകൾ അർഹരിലെത്തിക്കാൻ കുതിക്കുന്നു ഷൈജുവും. സ്വന്തം ജീവൻ പോലും പരിഗണിക്കാതെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുവാൻ ഇവരെപ്പോലുള്ളവർ പൊരുതിക്കൊണ്ടിരിക്കുേമ്പാൾ നാം എങ്ങിനെ തോറ്റുപോകാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.