Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്: ഷാര്‍ജ...

കോവിഡ്: ഷാര്‍ജ സ്കൂളുകള്‍ 100 ശതമാനം ഓണ്‍ലൈനിലേക്ക്

text_fields
bookmark_border
കോവിഡ്: ഷാര്‍ജ സ്കൂളുകള്‍ 100 ശതമാനം ഓണ്‍ലൈനിലേക്ക്
cancel

ഷാ​ര്‍ജ: ഞാ​യ​റാ​ഴ്ച മു​ത​ല്‍ ഫെ​ബ്രു​വ​രി 28 വ​രെ എ​ല്ലാ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്കൂ​ളു​ക​ള്‍ക്ക് 100 ശ​ത​മാ​നം വി​ദൂ​ര പ​ഠ​നം പ്ര​ഖ്യാ​പി​ച്ച​താ​യി ഷാ​ര്‍ജ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് (എ​സ്.​പി.​ഇ.​എ) അ​റി​യി​ച്ചു. ഇ- ​ലേ​ണി​ങ്ങി​ലേ​ക്കു​ള്ള മാ​റ്റം ന​ഴ്സ​റി സ്കൂ​ളു​ക​ളി​ല​ട​ക്കം എ​മി​റേ​റ്റി​ലെ എ​ല്ലാ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ബാ​ധ​ക​മാ​ണെ​ന്ന് ഷാ​ര്‍ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു.

കോ​വി​ഡ് മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. പ്രാ​ദേ​ശി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ, പ്ര​തി​സ​ന്ധി, ദു​ര​ന്ത​നി​വാ​ര​ണ സം​ഘ​ത്തി​െൻറ (ഇ.​സി.​ഡി.​എം.​ടി) അം​ഗീ​കാ​ര​ത്തി​നു​ശേ​ഷം എ​സ്.​പി.​ഇ.​എ ഡ​യ​റ​ക്ട​ര്‍ അ​ലി അ​ല്‍ ഹൊ​സാ​നി​യാ​ണ്​ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. എ​ല്ലാ സ്കൂ​ളു​ക​ളും വെ​ര്‍ച്വ​ല്‍ ക്ലാ​സു​ക​ള്‍ക്കാ​യി സ​ജ്ജീ​ക​രി​ച്ച​തി​നാ​ല്‍ 100 ശ​ത​മാ​നം വി​ദൂ​ര പ​ഠ​ന​ത്തി​ലേ​ക്കു​ള്ള മാ​റ്റം സു​ഗ​മ​മാ​കും. ക​ഴി​ഞ്ഞ വ​ര്‍ഷം മു​ത​ല്‍ ഷാ​ര്‍ജ​യി​ലെ 90 ശ​ത​മാ​നം വി​ദ്യാ​ര്‍ഥി​ക​ളും ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ്​​റ്റാ​ഫു​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും.

അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും സ്​​കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്​ മാ​നേ​ജ്​​മെൻറാ​ണ്. എ​ന്നാ​ൽ, ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ള്‍ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ഉ​ള്‍പ്പെ​ടെ എ​ല്ലാ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid
News Summary - Covid: Sharjah schools 100 per cent online
Next Story