റമദാനില്‍ കോവിഡ് ജാഗ്രത കൈവിടരുത് -ആരോഗ്യ മന്ത്രാലയം
text_fieldsഅബൂദബി: റമദാന്‍ വ്രതവും ആരാധനകളുമൊക്കെ തടസ്സങ്ങളില്ലാതെ നടക്കുമ്പോള്‍തന്നെ, കോവിഡിനെതിരായ ജാഗ്രത കൈവിടുന്ന ഒരു പ്രവര്‍ത്തനവും ജനങ്ങളില്‍നിന്നുണ്ടാവരുതെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
അതിനാൽ സുരക്ഷ മാനദണ്ഡങ്ങളില്‍ വീഴ്ചയാവാമെന്ന് കരുതരുതെന്നും ആരോഗ്യ വകുപ്പ് ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹുസാനി പറഞ്ഞു. റമദാനില്‍ മസ്ജിദുകളില്‍ പ്രാർഥന നടത്താന്‍ സാധിക്കുന്നത് രാജ്യം സാധാരണ നിലയിലേക്ക് മാറുന്നു എന്നതിന്‍റെ സൂചനയാണ്.
എങ്കിലും സുരക്ഷയുടെ ഭാഗമായി മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍ തുടങ്ങിയ നിയമങ്ങള്‍ പാലിക്കണം. തറാവീഹ് നമസ്‌കാരത്തിന് പള്ളിയിലേക്കു പോകുന്ന വനിതകള്‍ കുട്ടികളെ കൂടെ കൊണ്ടുവരുന്നത് ഒഴിവാക്കണം.
വ്രതമെടുക്കുന്നവര്‍ ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് കോവിഡ് ബാധിതനല്ലെന്ന് ഉറപ്പാക്കണം. പരിശോധനഫലം നെഗറ്റിവാണെന്ന് ഉറപ്പുവരുത്തണം.
അതുവരെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതും പ്രാര്‍ഥനക്ക് പള്ളിയില്‍ പോകുന്നതും ഒഴിവാക്കണം. വാക്‌സിന്‍ എടുത്തവരായതിനാൽ കോവിഡ് വരില്ലെന്ന് അര്‍ഥമില്ല. പുറത്തുപോകുന്നവര്‍ നിര്‍ബന്ധമായും ജാഗ്രത പാലിക്കണം. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് തുടരണം.
കോവിഡ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അടച്ചിട്ട മുറികളില്‍ മാസ്‌ക് ധരിക്കലും അകലം പാലിക്കലും നിര്‍ബന്ധമാണ്. തിരക്കുള്ള സ്ഥലങ്ങളില്‍നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണം. കോവിഡ് വ്യാപനം ഇല്ലാതാക്കാന്‍ ആരോഗ്യ സുരക്ഷകള്‍ തുടര്‍ന്നും പാലിക്കണം. കൈകള്‍ ഇടക്കിടെ അണുമുക്തമാക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്നും സാമൂഹിക നന്മ ലക്ഷ്യമിട്ട് ഇതൊരു ശീലമാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.