ഒരാളിൽനിന്ന് കോവിഡ് പടർന്നത് 45 പേരിലേക്ക്
text_fieldsദുബൈ: കോവിഡ് മുൻകരുതൽ നിർദേശങ്ങൾ പാലിക്കാതെ പരിപാടികളിൽ പെങ്കടുത്ത ഒരാളിൽനിന്ന് വൈറസ് പടർന്നത് 45 പേരിലേക്ക്. ഇവരിൽ ഒരാൾ മരിക്കുകയും ചെയ്തു.യു.എ.ഇ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. ഒമർ അൽ ഹമ്മദിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തികളിൽനിന്ന് എല്ലാവരും ഒഴിവായി നിൽക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.രോഗലക്ഷണങ്ങളുള്ളയാളാണ് അത് ഗൗനിക്കാതെ പുറത്തിറങ്ങിയത്. ഇയാളുടെ ഭാര്യക്കും മൂന്നു കുടുംബങ്ങളിലെ 44 പേർക്കുമാണ് രോഗം പടർന്നത്. ഇവരിൽ 90 വയസ്സുള്ളയാളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു.
എല്ലാവർക്കും ഉത്തരവാദിത്തങ്ങളുണ്ടെന്നും മുൻകരുതൽ തുടരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം, ഏറ്റവും കുറവ് മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം യു.എ.ഇയാണെന്ന് അദ്ദേഹം പറഞ്ഞു. 0.5 ശതമാനമാണ് ഇവിടെയുള്ള മരണനിരക്ക്. രോഗികളുമായി താരതമ്യം ചെയ്യുേമ്പാൾ ഏറ്റവും കൂടുതൽ രോഗമുക്തരുള്ളതും യു.എ.ഇയിലാണ്.90 ശതമാനത്തിലേറെ പേരും സുഖംപ്രാപിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ മേഖലയുടെ മികവാണ് ഇത് കാണിക്കുന്നത്. 24 മണിക്കൂറിനിടെ 71,334 പരിശോധനകളാണ് നടത്തിയത്.ഇതുവരെ 75 ലക്ഷം പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയെന്നും അധികൃതർ അറിയിച്ചു. വാക്സിൻ പരീക്ഷണവും സജീവമായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.