50 ദിർഹമിന് കോവിഡ് ടെസ്റ്റോ?
text_fieldsനാട്ടിലേക്ക് പോകാനും അബൂദബിയിലേക്ക് കയറാനുമെല്ലാം കോവിഡ് പരിശോധന നിർബന്ധമാക്കിയതോടെ കുറഞ്ഞ നിരക്കിൽ കോവിഡ് ടെസ്റ്റ് ലഭിക്കുന്ന സ്ഥാപനങ്ങൾ നോക്കി നടക്കുകയാണ് പ്രവാസികൾ അടക്കമുള്ളവർ. അബൂദബിയിൽ പലയിടത്തും പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാണ്. 50 ദിർഹം മുതൽ 150 ദിർഹം വരെയാണ് സാധാരണ നിരക്ക്. എമിറേറ്റ്സ് ഹെൽത്ത് സർവീസ് (ഇ.എച്ച്.എസ്) വഴിയും അബൂദബി ആരോഗ്യ വിഭാഗമായ സേഹ വഴിയും യു.എ.ഇയിലുടനീളം 50 ദിർഹമിന് കോവിഡ് പരിശോധന നടത്തുന്നുണ്ട്. യു.എ.ഇയിലെ ഓരോ എമിറേറ്റിലും 50 ദിർഹമിന് പരിശോധന ഫലം ലഭിക്കുന്ന സെന്ററുകൾ ഏതൊക്കെയാണെന്ന് നോക്കാം.
അബൂദബി:
എൻ.എം.സി ബരീൻ ഇന്റർനാഷനൽ ഹോസ്പിറ്റൽ
മെഡി ക്ലിനിക്, എയർപോർട്ട് റോഡ്
മെഡിക്ലിനിക് അൽ നൂർ ഹോസ്പിറ്റൽ
മെഡിയോർ ഹോസ്പിറ്റൽ
ഷാർജ:
സേഹാ കോവിഡ് സ്ക്രീനിങ് സെന്റർ, അൽ ബൈത് മെത്വഹിദ്
ഓയസിസ് മാൾ
മെവൈല കൗൺസിൽ
മുഗൈദിർ കൗൺസിൽ
ഹയവ സബർബ് കൗൺസിൽ
ദിബ്ബ അൽ ഹിസ്ൻ സിറ്റി കൗൺസിൽ
അറബിക് കൾചറൽ ക്ലബ്
കൾച്ചറൽ ക്ലബ്ബ് ദിബ്ബ
പബ്ലിക് ഹെൽത്ത് സെന്റർ, കൽബ
റാമെസ് മാൾ
ഡ്രൈവ്സ് ടെസ്റ്റ് സെന്റർ, ഷാർജ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്
സുഹൈല സബർബ്
കൗൺസിൽ
സുബൈഹിയ സബർബ് കൗൺസിൽ
ദുബൈ:
അൽ ഇത്തിഹാദ് ടെന്റ്
അൽ ലുസിലി ഹെൽത്ത് സെന്ററർ
സേഹ സിറ്റി വാക്
ഉമ്മുൽ ഖുവൈൻ:
അൽബൈത്ത് മെത്വഹിദ്
അജ്മാൻ:
ശൈഖ് ഖലീഫ ഹാൾ, അൽബൈത്ത് മെത്വഹിദ്
കമ്യൂനിറ്റി ഡവലപ്മെന്റ് മന്ത്രാലയം, അൽ ജെർഫ്
ഫുജൈറ:
അൽബൈത്ത് മെത്വഹിദ്
ദിബ്ബ എക്സിബിഷൻ സെന്റർ
റാസൽഖൈമ:
ശൈഖ നൂറ ബിൻ സുൽത്താൻ സെന്റർ
റാസൽഖൈമ സ്പോർട് ഹാൾ
അൽബൈത്ത് മെത്വഹിദ് ഹാൾ, റാസൽഖൈമ
പബ്ലിക് ഹെൽത്ത് സെന്റർ, അൽ ഖൊസായദത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.