കോവിഡ് പരിശോധന ഫലം: ഫോട്ടോസ്റ്റാറ്റ് സ്വീകരിക്കില്ല
text_fieldsദുബൈ: ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് യാത്രചെയ്യുന്നവർ കോവിഡ് പരിശോധന ഫലത്തിെൻറ ഒറിജിനൽ തന്നെ ഹാജരാക്കണമെന്ന് എയർ ഇന്ത്യ. എയർലൈനിെൻറ േബ്ലാഗിൽ പ്രസിദ്ധീകരിച്ച നിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.പരിശോധന ഫലത്തിെൻറ ഫോട്ടോകോപ്പികൾ സ്വീകരിക്കില്ല. കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും സ്വീകരിക്കില്ല. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പ്യൂവർ ഹെൽത്ത്, മൈക്രോ ഹെൽത്ത് എന്നിവയുടെ അക്രഡിറ്റഡ് ലാബുകളിൽനിന്നുള്ള പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്.
ഇതിൽ വെട്ടിത്തിരുത്തലുകൾ ഉണ്ടാവരുത്. ലാബിെൻറ ഒറിജിനൽ ലെറ്റർഹെഡിൽ സീലും ഒപ്പും വെച്ചിരിക്കണം. ഇതിൽ പരിശോധന ഫലം ടൈപ് ചെയ്ത രീതിയിലാണ് സമർപ്പിക്കേണ്ടത്. ഇംഗ്ലീഷിലായിരിക്കണം ഫലം. നെഗറ്റിവ് ഫലം ലഭിച്ചവർ 96 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ എത്തണം. പരിശോധനക്ക് സാമ്പ്ൾ എടുത്ത സമയം മുതലാണ് 96 മണിക്കൂർ കണക്കാക്കുന്നത്. ട്രൂനാറ്റ്, സി.ബി നാറ്റ് എന്നീ പരിശോധന ഫലങ്ങൾ സ്വീകരിക്കില്ല. ആർ.ടി പി.സി.ആർ പരിശോധന ഫലങ്ങൾക്ക് മാത്രമേ സാധുതയുള്ളൂ. യാത്രക്കാർ നാലുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ എത്തുന്നതിന് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവാണെന്ന ഫലം നിർബന്ധമാണ്. യു.എ.ഇയിൽ എത്തിയാൽ ഇവിടെയും വിമാനത്താവളങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ദുൈബയിൽ ഫലം കിട്ടുന്നതുവരെ ക്വാറൻറീനിൽ കഴിയണം. എന്നാൽ, അബൂദബിയിൽ എത്തുന്ന വിമാനയാത്രക്കാർക്ക് 14 ദിവസം ക്വാറൻറീൻ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.