കോവിഡ്: രാജ്യം അതിജീവനത്തിെൻറ പുതിയ ഘട്ടത്തിലേക്ക് –ശൈഖ് മൻസൂർ
text_fieldsദുബൈ: കോവിഡ് വിമുക്തിയുടെ പുതിയ ഘട്ടത്തിലേക്ക് യു.എ.ഇ പ്രവേശിച്ചു കഴിഞ്ഞതായി ദുബൈ ദുരന്തനിവാരണ സുപ്രീം കമ്മിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
എക്സ്പോ 2020 ദുബൈ നഗരിയിൽ നടന്ന കമ്മിറ്റിയുടെ നൂറാമത് യോഗത്തിന് ശേഷമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. മഹാമാരിയെ മറികടക്കാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലം യോഗത്തിൽ വിലയിരുത്തി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശാനുസരണം ഏറ്റവും മികച്ച രോഗപ്രതിരോധ പ്രവർത്തനങ്ങളാണ് ദുബൈ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രതിസന്ധി വിജയകരമായി മറികടക്കുന്നതിനും അതിജീവനം വേഗത്തിലാക്കുന്നതിനും സഹകരണത്തോടെ പ്രവർത്തിച്ചു. പകർച്ചവ്യാധിയെ ചെറുക്കുന്നതിന് ഞങ്ങൾ സ്വീകരിച്ച പദ്ധതികളുടെ ഫലങ്ങൾ അവലോകനം ചെയ്തിട്ടുണ്ട്. വൈറസിനെ തടയുന്നതിനും സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ദുബൈ ഒരു ആഗോളമാതൃക കാഴ്ചവെച്ചു -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മഹാമാരിയെ മറികടക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഫെഡറൽ, ലോക്കൽ സ്ഥാപനങ്ങളെ ശെശഖ് മൻസൂർ അഭിനന്ദിച്ചു. വാക്സിനേഷനും നിയന്ത്രണങ്ങളും ഫലമായി യു.എ.ഇയിൽ നിലവിൽ ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ച 115 പേർക്കാണ് രോഗബാധയുണ്ടായതെന്ന് യു.എ.ഇ ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.