Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ ചികിത്സ:...

കോവിഡ്​ ചികിത്സ: രണ്ടാഴ്​ചത്തെ പരിശോധനഫലം പുറത്തുവിട്ടു; 97 ശതമാനം പേരും 14 ദിവസത്തിനകം രോഗമുക്​തി നേടി

text_fields
bookmark_border
കോവിഡ്​ ചികിത്സ: രണ്ടാഴ്​ചത്തെ പരിശോധനഫലം പുറത്തുവിട്ടു; 97 ശതമാനം പേരും 14 ദിവസത്തിനകം രോഗമുക്​തി നേടി
cancel

ദുബൈ: സൊട്രോവിമാബ്​ ഉപയോഗിച്ചുള്ള കോവിഡ്​ ചികിത്സയുടെ രണ്ടാഴ്​ചത്തെ പരിശോധനഫലം യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

അബൂദബി ഹെൽത്ത്​ ഡിപ്പാർട്മെൻറും ദുബൈ ഹെൽത്ത്​ ​അതോറിറ്റിയുമായി ചേർന്ന്​ ജൂൺ 30 മുതൽ ജൂലൈ 13 വരെ നടത്തിയ ചികിത്സയുടെ ഫലമാണ്​ പുറത്തുവിട്ടത്​. ഈ കാലയളവിൽ 6175 രോഗികൾക്കാണ്​ സൊ​ട്രോവിമാബ്​ നൽകിയത്​. ഇതിൽ 52 ശതമാനം പേരും 50 വയസ്സിന്​ മുകളിലുള്ളവരോ കാൻസർ, ഹൃദ്രോഗം, പ്രമേഹം ഉൾപ്പെടെയുള്ള രോഗമുള്ളവരോ ആയിരുന്നു. 97 ശതമാനം പേരും 14 ദിവസത്തിനുള്ളിൽ രോഗമുക്​തരായി.

ഒരാൾ പോലും മരണപ്പെട്ടില്ല. 99 ശതമാനം പേർക്കും ഐ.സി.യു വാസം വേണ്ടിവന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സൊട്രോവിമാബിന്​ അംഗീകാരവും ലൈസൻസും നൽകിയ ലോകത്തിലെ ആദ്യ രാജ്യമാണ്​ യു.എ.ഇ. ആദ്യഘട്ട പരീക്ഷണത്തിന്​ ശേഷമാണ്​ രോഗികൾക്ക്​ നൽകിയത്​.

പ്രായപൂർത്തിയായവർ, ഗർഭിണികൾ, 12 വയസ്സിന്​ മുകളിലുള്ള കുട്ടികൾ എന്നിവരിൽ കോവിഡ്​ ഗുരുതരമാകുന്നവർക്കാണ്​ സൊട്രോവിമാബ്​ നൽകുന്നത്​. യു.എസ്​ ഹെൽത്ത്​കെയർ കമ്പനിയായ ജി.എസ്​.കെ കണ്ടെത്തിയ മോണോ​േക്ലാണൽ ആൻറി ​ബോഡിയാണ് സൊട്രോവിമാബ്​​. 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക്​ ആശുപത്രി വിടാൻ പുതിയ ചികിത്സ ഉപകരിക്കും.

മരണവും ഐ.സി.യു വാസവും ഒഴിവാക്കാൻ സഹായിക്കു​ം. കോവിഡി​െൻറ വകഭേദങ്ങളെ തടഞ്ഞുനിർത്താനും ഈ മരുന്ന്​ ഉപകാരപ്പെടുമെന്ന്​ കരുതുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ആൻറിബോഡിയാണിത്​. ഈ മരുന്ന്​ ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങുന്നതായി കഴിഞ്ഞദിവസം കമ്പനി അധികൃതർ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid treatmentcovid gulfCovid19
News Summary - Covid treatment: Two-week test results released; Ninety-seven percent recovered within 14 days
Next Story