Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ്​ : വി​ജ​യം...

കോ​വി​ഡ്​ : വി​ജ​യം നേ​ടും​വ​രെ അ​ബൂ​ദ​ബി​യി​ൽ വീ​ടു​ക​ളി​ലെ പ​രി​ശോ​ധ​ന തു​ട​രും

text_fields
bookmark_border
കോ​വി​ഡ്​ : വി​ജ​യം നേ​ടും​വ​രെ അ​ബൂ​ദ​ബി​യി​ൽ വീ​ടു​ക​ളി​ലെ പ​രി​ശോ​ധ​ന തു​ട​രും
cancel
camera_alt

അ​ബൂ​ദ​ബി​യി​ലെ ഭ​വ​ന​ങ്ങ​ളി​ൽ വീ​ടു​തോ​റും ന​ട​ത്തു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന യ​ജ്ഞ സം​ഘ​ത്തി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​ള​ൻ​റി​യ​ർ​മാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും

അ​ബൂ​ദ​ബി: കോ​വി​ഡ്-19 രോ​ഗ വ്യാ​പ​ന​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം സ​മ്പൂ​ർ​ണ വി​ജ​യം നേ​ടും​വ​രെ അ​ബൂ​ദ​ബി​യി​ൽ വീ​ടു​തോ​റു​മു​ള്ള കോ​വി​ഡ് രോ​ഗ പ​രി​ശോ​ധ​ന യ​ജ്ഞം തു​ട​രും. ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​ന തു​ട​രു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഈ​യാ​ഴ്ച മു​ത​ൽ മു​സ​ഫ​യി​ലെ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സി​റ്റി​യി​ലാ​യി​രി​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന യ​ജ്ഞം.അ​ബൂ​ദ​ബി പൊ​ലീ​സ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, 'ഞ​ങ്ങ​ളെ​ല്ലാം പൊ​ലീ​സ്'​എ​ന്ന ക​മ്യൂ​ണി​റ്റി പൊ​ലീ​സ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ജൂ​ൺ ആ​ദ്യം മു​ത​ലാ​ണ് വീ​ടു​ക​ൾ ക​യ​റി​യു​ള്ള പ​രി​ശോ​ധ​ന യ​ജ്ഞം ആ​രം​ഭി​ച്ച​ത്. അ​ബൂ​ദ​ബി പൊ​ലീ​സി​െൻറ പ്ര​ത്യേ​ക പ​ട്രോ​ളി​ങ് യൂ​നി​റ്റാ​യ അ​ൽ മെ​ർ​സാ​ദി​നു കീ​ഴി​ൽ ന​ട​ക്കു​ന്ന യ​ജ്ഞം ജ​ന​സാ​ന്ദ്ര​ത​യേ​റി​യ മേ​ഖ​ല​യി​ലെ വീ​ടു​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.അ​ബൂ​ദ​ബി ന​ഗ​രാ​തി​ർ​ത്തി​യി​ലെ ടൂ​റി​സ്​​റ്റ്​ ക്ല​ബ്, ഖാ​ലി​ദി​യ, അ​ൽ ന​ജ്ദ, അ​ൽ സ​ഫ്‌​റാ​ന, കോ​ർ​ണി​ഷി​െൻറ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന യ​ജ്ഞം പൂ​ർ​ത്തീ​ക​രി​ച്ചു.

പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന സം​ഘം എ​ല്ലാ സാ​യാ​ഹ്ന​ങ്ങ​ളി​ലും അ​ബൂ​ദ​ബി​യി​ലെ താ​മ​സ​ക്കാ​രു​ടെ വീ​ടി​െൻറ വാ​തി​ലി​ൽ മു​ട്ടി പ​രി​ശോ​ധ​ന​ക്കു​ള്ള ക്ഷ​ണം തു​ട​രു​മെ​ന്ന് അ​ബൂ​ദ​ബി ആ​രോ​ഗ്യ സേ​വ​ന ക​മ്പ​നി​യാ​യ സെ​ഹ​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ൻ​സൂ​ർ അ​ൽ ഖു​ബൈ​സി അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ വ്യാ​പ​നം ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ നി​ല പ​രി​ശോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ടി​െൻറ വാ​തി​ലി​ൽ സൗ​ജ​ന്യ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​ബൂ​ദ​ബി​യി​ലെ എ​ല്ലാ താ​മ​സ​ക്കാ​രും ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. അ​ബൂ​ദ​ബി സ​ർ​ക്കാ​ർ മാ​ധ്യ​മ ഓ​ഫി​സ് കോ​വി​ഡ് പ​രി​ശോ​ധ​ന യ​ജ്ഞ​ത്തി​െൻറ വി​ജ​യ​ത്തെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന വി​ഡി​യോ തി​ങ്ക​ളാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഇ​തു​വ​ഴി പ്ര​യോ​ജ​നം ല​ഭി​ച്ച​വ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ​യും ന​ന്ദി​യും അ​റി​യി​ക്കു​ന്നു​ണ്ട്. അ​ബൂ​ദ​ബി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ദു​ബൈ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള എ​ല്ലാ യാ​ത്ര​ക്കാ​രെ​യും സ​ന്ദ​ർ​ശ​ക​രെ​യും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ ശേ​ഷ​മാ​ണ്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscoviduae
Next Story