വാക്സിൻ വിതരണം തുടങ്ങി; മലയാളികളടക്കം പങ്കാളികളായി
text_fieldsദുബൈ: കോവിഡിനെതിരായ പ്രതിരോധ വാക്സിൻ വിതരണം യു.എ.ഇയിൽ തുടങ്ങി. മലയാളികൾ അടക്കം വാക്സിൻ എടുക്കുന്നതിൽ പങ്കാളികളായി. 20 ലക്ഷം വാക്സിൻ ഡോസാണ് അബൂദബിയിൽ വിതരണത്തിന് എത്തിയത്.
ചൈനയുടെ സിനോഫോം വാക്സിനാണ് എത്തിയത്. സൗജന്യമായാണ് വാക്സിൻ നൽകുന്നത്. 86 ശതമാനം ഫലപ്രദമാണെന്നാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയതതിെൻറ വിലയിരുത്തൽ. വാക്സിനെടുക്കാൻ വിവിധ എമിറേറ്റുകളിൽ സൗകര്യമുണ്ട്.
വിസ നൽകിയ എമിറേറ്റിലെ കേന്ദ്രങ്ങളിൽ നിന്നാണ് പ്രവാസികൾ കുത്തിവെപ്പെടുക്കേണ്ടത്. കോവിഡ് നെഗറ്റിവ് ആണെന്ന പരിശോധനഫലവും എമിറേറ്റ്സ് ഐ.ഡിയും നിർബന്ധം. ആദ്യ ഡോസ് എടുത്ത ശേഷം 21ാം ദിവസം രണ്ടാം ഡോസ് എടുക്കണം. സേഹയുടെ 80050 എന്ന നമ്പറിൽ വിളിച്ച് വാക്സിന് അപ്പോയിൻമെൻറ് എടുക്കാം.
21 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസാണ് വാക്സിൻ എടുക്കേണ്ടത്. സിനോഫാമിന് പുറമെ, റഷ്യൻ നിർമിത സ്ഫുട്നിക് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണവും അബൂദബിയിൽ തുടങ്ങുകയാണ്.18 വയസ്സിൽ കൂടുതലുള്ളവർക്കാണ് വാക്സിൻ. വാക്സിനേഷനോട് കടുത്ത അലർജി, അപസ്മാരം, മസ്തിഷ്ക വീക്കം, മാനസികരോഗം എന്നിവ ഉള്ളവർക്ക് വാക്‌സിൻ നൽകില്ല. ഒരു മാസത്തിനുള്ളിൽ വാക്സിൻ സ്വീകരിച്ചവർ, 14 ദിവസത്തിനുള്ളിൽ മറ്റ് വാക്സിനുകൾ സ്വീകരിച്ചവർ എന്നിവർക്കും വാക്സിനേഷൻ നൽകില്ല.
വി.പി.എസിൽ ഇന്നുമുതൽ
യു.എ.ഇയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ സ്വകാര്യസ്ഥാപനമാണ് വി.പി.എസ് ഹെൽത്ത് കെയർ.
ശനിയാഴ്ച മുതൽ വി.പി.എസിൽ വാക്സിൻ ലഭ്യമായി തുടങ്ങും. അബൂദബിയിലെ താമസക്കാർക്ക് വാട്‌സ് ആപ്പിലൂടെയടക്കം അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യാം.
അബൂദബി, മുസഫ, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ 18 ആശുപത്രികളിലൂടെയും മെഡിക്കൽ സെൻററുകളിലൂടെയുമാണ് വാക്സിൻ നൽകുക. വാക്‌സിൻ സൗജന്യമായിരിക്കും. പ്രതിദിനം 5,000 വാക്സിനേഷനുകൾ നൽകാൻ വിപുല അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി വി.പി.എസ് ഹെൽത്ത്കെയർ മെഡിക്കൽ ഡയറക്ടർ നബീൽ ഡിബോണി പറഞ്ഞു.
വി.പി.എസ് ഹെൽത്ത്കെയറിെൻറ ഹെൽപ്ലൈൻ നമ്പറായ 8005546ൽ വിളിച്ച് ബുക്ക് ചെയ്യാം.
വാട്സ് ആപ് വഴി 0565380055 എന്ന നമ്പറിലും ബുക്ക് ചെയ്യാം. www.vpshealth.com, www.covidvaccineuae.com ൽ ലോഗിൻ ചെയ്താലും ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. ആദ്യ ദിനം 300ലേറെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി രജിസ്റ്റർ ചെയ്യുന്നവർക്ക് ഞായറാഴ്ച മുതൽ അപ്പോയിൻറ്മെൻറ് നൽകും. വാക്സിൻ നൽകുന്നതിന് ഒരാൾക്ക് 15 മിനിറ്റ് എടുക്കും. വാക്‌സിനെടുക്കുന്ന വ്യക്തി അടുത്ത 30 മിനിറ്റ് നിരീക്ഷണത്തിലായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.