Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ കോവിഡ്...

യു.എ.ഇയിൽ കോവിഡ് വാക്സിനേഷൻ 12.75 ലക്ഷം കവിഞ്ഞു

text_fields
bookmark_border
യു.എ.ഇയിൽ കോവിഡ് വാക്സിനേഷൻ 12.75 ലക്ഷം കവിഞ്ഞു
cancel

ദു​ബൈ: കോ​വി​ഡി​നെ​തി​രെ ക​ർ​മ​യു​ദ്ധം തു​ട​രു​ന്ന യു.​എ.​ഇ, എ​മി​റേ​റ്റു​ക​ളി​ലു​ട​നീ​ളം വാ​ക്സി​നേ​ഷ​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി ന​ട​ത്തു​ന്ന​ത് പു​തു​വി​പ്ല​വം. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം രാ​ജ്യ​ത്ത് 12,75,000 പേ​ർ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ഇ​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ യു.​എ.​ഇ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​സ്രാ​യേ​ലാ​ണ് ഈ ​രം​ഗ​ത്ത് യു.​എ.​ഇ​ക്ക് മു​ന്നി​ലു​ള്ള​ത്. 100 പേ​രി​ൽ 11.8 ഡോ​സ് എ​ന്ന നി​ര​ക്കി​ലാ​ണ് യു.​എ.​ഇ മു​ന്നേ​റു​ന്ന​ത്. ദി​നം​പ്ര​തി ശ​രാ​ശ​രി അ​ര​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഏ​ഴ്​ എ​മി​റേ​റ്റു​ക​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ച 500ൽ​പ​രം കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​ത്. 100 പേ​രി​ൽ 11.8 ഡോ​സ് എ​ന്ന ക​ണ​ക്കി​ൽ വാ​ക്സി​നെ​ത്തി​ക്കാ​ൻ യു.​എ.​ഇ​ക്ക് ഇ​തി​ന​കം ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പാ​ദ​വ​ർ​ഷ​ത്തി​ൽ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ പ​കു​തി പേ​ർ​ക്കെ​ങ്കി​ലും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു.​എ.​ഇ​യു​ടെ വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം മു​ന്നേ​റു​ന്ന​ത്. വാ​ക്സി​നേ​ഷ​ന് ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തി​ന് ദേ​ശീ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story