യു.എ.ഇയിൽ അധ്യാപകർക്കും കോവിഡ് വാക്സിൻ
text_fieldsദുബൈ: ആരോഗ്യ പ്രവർത്തകർക്ക് പിന്നാലെ യു.എ.ഇയിൽ അധ്യാപകർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാൻ അനുമതി. അബൂദബിയിലെ പബ്ലിക് സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് കോവിഡ് വാക്സിൻ സ്വീകരിക്കാൻ നിർദേശം നൽകിയത്. ഇവർ 24ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
എന്നാൽ, ഇത് നിർബന്ധിതമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം സ്വീകരിച്ചാൽ മതി. 18 വയസ്സ് പൂർത്തിയായിരിക്കണം. നേരത്തേ ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകാൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയിരുന്നു. അബൂദബിയിൽ പരീക്ഷണം പുരോഗമിക്കുന്ന ചൈനയുടെ സീനോഫോം വാക്സിനാണ് അധ്യാപകർക്കും നൽകുക.
നേരത്തേ കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ആരോഗ്യപ്രവർത്തകർക്ക് സമാനമായ രീതിയിൽ അനുമതി നൽകിയിരുന്നു. ഈ മുൻഗണനപട്ടികയിൽ അധ്യാപകരെയും ഉൾപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.