കോവിഡ് ബാധിതന് അജ്മാനിൽ പാലത്തില്‍നിന്ന് ചാടിമരിച്ചു
text_fieldsഅജ്മാന്: കോവിഡ് ബാധിതന് ഭാര്യയുടെ മുന്നിൽവെച്ച് പാലത്തില്‍നിന്ന് ചാടിമരിച്ചു. അജ്മാനിലെ അല്‍ റൗദ പാലത്തില്‍നിന്നാണ് 42കാരനായ ഏഷ്യന്‍ വംശജൻ ചാടിമരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. യുവാവ് പാലത്തില്‍നിന്ന് ചാടിയ വിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മരിച്ചിരുന്നു. ഭർത്താവിന് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ അഞ്ചു ദിവസം പിന്നിട്ടിരുന്നു. ഭാര്യയുടെ ഉപദേശം പരിഗണിക്കാതെ വീട്ടില്‍നിന്ന് കാറില്‍ കയറി പോയ ഇദ്ദേഹം അജ്മാന് അല്‍ റൗദ പാലത്തിനു മുകളില്‍ വാഹനം നിര്‍ത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന ഭാര്യയോട് മക്കളെ നന്നായി പരിപാലിക്കണമെന്ന ഉപദേശം നല്‍കിയശേഷം പാലത്തിെൻറ മുകളില്‍നിന്ന് റോഡിലേക്ക് ചാടുകയായിരുന്നു.
17കാരൻ കടലിൽ മുങ്ങിമരിച്ചു
റാസൽഖൈമ: കടലിൽ കുളിക്കാനിറങ്ങിയ 17കാരന് ദാരുണാന്ത്യം. റാസൽഖൈമ അൽ റംസ് ബീച്ചിൽ ബന്ധുക്കളോടൊപ്പം വിനോദത്തിനെത്തിയ അബ്ദുൽ അസീസ് മർവാൻ അൽ ഷെഹിയാണ് ദുരന്തത്തിൽപെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. അസാധാരണമായ രീതിയിൽ തിരമാലകൾ ഉയർന്നുപൊങ്ങിയപ്പോൾ കൂടെയുണ്ടായിരുന്നവർ ഉടൻ കരയിൽ കയറിയെങ്കിലും അബ്ദുൽ അസീസ് മർവാൻ തിരയിൽപെടുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.