Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
green pass abu Dhabi
cancel
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ...

അബൂദബിയിൽ വാക്സിനെടുത്ത കോവിഡ് ബാധിതർക്ക് ഗ്രീൻപാസിന്​ പി.സി.ആർ വേണ്ട

text_fields
bookmark_border

അബൂദബി: എമിറേറ്റിൽ വാക്സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതർക്ക് ഗ്രീൻപാസ് ലഭിക്കാൻ ഇനി മുതൽ പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ഫലം ആവശ്യമില്ല. പോസറ്റീവായി 11 ദിവസം പിന്നിട്ടാൽ അൽഹുസ്​ൻ ആപ്പ് തനിനെ പച്ച നിറമാകും. നേരത്തേ ഇതിന് രണ്ട് പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആകണമായിരുന്നു.

വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് അൽഹുസ്​ൻ ആപ്പിലെ ഗ്രീൻപാസ് പ്രോട്ടോകോളിൽ മാറ്റം വരുത്തിയത്. നേരത്തേ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ അൽഹുസ്​ൻ ആപ്പ് ചുവപ്പിൽ നിന്ന് പച്ചയാകണമെങ്കിൽ 11 ദിവസം പിന്നിട്ട് രണ്ട് പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആകണമൊയിരുന്നു.

എന്നാൽ, പുതിയ അറിയിപ്പനുസരിച്ച്​ 11 ദിവസത്തെ ക്വാറന്‍റീൻ പിന്നിടുന്നതോടെ ആപ്പ് തനിയേ പച്ചയാകും. ഈ പച്ച നിറം 30 ദിവസം നിലനിൽക്കും. പിന്നീട് ഇത് ചാരനിറമാകും.

ഗ്രീൻപാസ് നിലനിർത്താൻ പിന്നീട് 14 ദിവസത്തിനിടയിൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ആകണം. അടുത്ത 60 ദിവസങ്ങളിൽ ഓരോ 14 ദിവസവും പി.സി.ആർ പരിശോധന നടത്താൻ അധികൃതർ നിർദേശിക്കുന്നുണ്ട്​. പോസിറ്റീവ് ആയവർ 90 ദിവസത്തിന് ശേഷമായിരിക്കണം വാക്സിൻ സ്വീകരിക്കേണ്ടത്​. ബൂസ്റ്റർ ഡോസിനും ഇത് ബാധകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabigreen pass
News Summary - covid victims vaccinated in Abu Dhabi do not need PCR for green pass
Next Story