Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 6:04 AM GMT Updated On
date_range 29 Nov 2020 6:04 AM GMTകോവിഡ് മാനദണ്ഡം ലംഘിച്ചു; ദുബൈയിൽ ഏഴ് ശീശ കഫേകളും രണ്ടു ലോൺട്രികളും അടച്ചു
text_fieldsbookmark_border
ദുബൈ: കോവിഡ്19 പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ ദുബൈ മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചു.മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ച ഏഴു ശീശ കഫേകളും രണ്ടു ലോൺട്രി സർവിസ് സ്ഥാപനവും പൂട്ടാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു.
നിയമലംഘനം ശ്രദ്ധയിൽപെട്ട 12 കമ്പനികൾക്ക് പിഴയും ചുമത്തി. ദുബൈ മുനിസിപ്പാലിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥ സംഘം 248 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 223 സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തുന്നതായും അതോറിറ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story