കോവിഡ് നിയമലംഘനം: അജ്മാനിൽ 16 ഭക്ഷണശാലകൾ അടപ്പിച്ചു
text_fieldsഅജ്മാന്: കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16 ഭക്ഷണശാലകൾ അടച്ചുപൂട്ടി. പൊതുജനാരോഗ്യ നിയന്ത്രണങ്ങളും മുൻകരുതൽ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിെൻറ പേരിലാണ് അജ്മാന് മസ്ഫൂത്തിലെ ഈ സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടിയത്. വിശുദ്ധ റമദാന് മുന്നോടിയായി അജ്മാന് നഗരസഭ നടത്തിയ പരിശോധനയിലാണ് ഈ നടപടി. 979 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നല്കി. പരിശോധനാ വേളയിൽ 129 ലംഘനങ്ങളും കൂടി കണ്ടെത്തിയിട്ടുണ്ട്.
പൊതുജനാരോഗ്യത്തിെൻറ മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾ പാലിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ആസൂത്രണ വകുപ്പ് മസ്ഫൂത്ത് ബ്രാഞ്ച് ഡയറക്ടര്‍ സൈഫ് ഗദീര്‍ അല്‍ കെത്ബി പറഞ്ഞു. ഇതുവരെ 3,845 പരിശോധന നടന്നതായും ഉപയോഗത്തിന് യോഗ്യമല്ലെന്നു കണ്ടെത്തിയ 84 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.