കോവിഡ് മുന്നണിപ്പോരാളികളെ ആദരിച്ചു
text_fieldsദുബൈ: കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം നടത്തിയ മാധ്യമ മേഖലയിലെയും ആരോഗ്യരംഗത്തെയും പ്രവർത്തകരെ ഇൻകാസ് ആലപ്പുഴ ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല പ്രസിഡൻറ് സുജിത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വിവിധ പരിപാടികളിലായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംവിധായകൻ സലിം അഹമ്മദ്, ഇൻകാസ് നേതാക്കളായ സി.കെ. രവീന്ദ്രൻ, എൻ.പി. രാമചന്ദ്രൻ, അഡ്വ. ഹാഷിക് തൈക്കണ്ടി, നദീർ കാപ്പാട്, ബി.എ. നാസർ, സി. മോഹൻദാസ്, സി.എ. ബിജു, പവിത്രൻ, റഫീക്ക്, ബഷീർ, ഷൈജു അമ്മാനപ്പാറ എന്നിവർ പുരസ്കാര വിതരണം നടത്തി. മാധ്യമ പ്രവർത്തന രംഗത്തുനിന്ന് എൽവിസ് ചുമ്മാർ (ജയ്ഹിന്ദ് ടി.വി), അരുൺകുമാർ (ഏഷ്യാനെറ്റ് ന്യൂസ്), സനീഷ് നമ്പ്യാർ (മാതൃഭൂമി ന്യൂസ്), ഷിഹാബ് അബ്ദുൽകരീം (ഗൾഫ് മാധ്യമം), ആരോഗ്യ മേഖലയിൽനിന്ന് ഡോക്ടർമാരായ അഭിലാഷ് രാമചന്ദ്രൻ, രമേശ് ഭാസ്ക്കർ, മുഹമ്മദ് കോയ, റാഫി ജോൺ, അനുശ്രീ സരസ്വതി, ആരോഗ്യ പ്രവർത്തകൻ സിറാജുദ്ദീൻ ടി. മുസ്തഫ, ജാസ്മിൻ ഷറഫ് തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഇൻകാസ് ദുബൈ ആലപ്പുഴ ജില്ല നേതാക്കളായ ഷിജു പാറയിൽ, ബിനോയ് ലോപ്പസ്, ബിജു, സമീർ ഹബീബ് എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി അൻഷാദ് സ്വാഗതവും ട്രഷറർ ഷൈജു ഡാനിയേൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.