ക്വാറൈൻറൻ ശിക്ഷയല്ല; നാടിെൻറ രക്ഷ
text_fieldsദുബൈ: കോവിഡ് ഭീതി വിട്ടൊഴിയാതെ ലോകം ആശങ്കയിൽ തുടരുമ്പോൾ ചടുലമായ പ്രതിരോധ പ്രവർ ത്തനങ്ങൾക്ക് നേതൃത്വം നൽകി ആശ്വാസ വാർത്തകൾ തീർക്കുകയാണ് യു.എ.ഇ ആരോഗ്യ പ്രതിരോധ മ ന്ത്രാലയം. മികച്ച അന്താരാഷ്ട്ര മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചും ഏറ്റവും അനുയോജ്യമ ായ ക്വാറൈൻറൻ, ഐസൊൊലേഷൻ സൗകര്യങ്ങളേർപ്പെടുത്തിയും മന്ത്രാലയം തുടരുന്ന പ്രതിര ോധ പ്രവർത്തനങ്ങൾ വഴി ഇതിനകം 20 പേരാണ് രോഗമുക്തി നേടിയത്.
വൈറസ് ബാധിതരെയും സമ് പർക്കം പുലർത്തിയവരെയും പരിചരിക്കുന്നതിെൻറ സമഗ്ര വിവരങ്ങളും ഉൾപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിഡിയോ പ്രചാരണത്തിനും മന്ത്രാലയം തുടക്കമിട്ടു. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കുമുള്ള ആശങ്കകളും സംശയങ്ങളുമെല്ലാം ദൂരീകരിക്കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായാണ് വിഡിയോ പരമ്പരകൾ നിർമിച്ചിരിക്കുന്നത്. മന്ത്രാലയത്തിലെ ഫാമിലി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ആദിൽ അൽ സജ്വാനിയുടെ സംശയ ദൂരീകരണമാണ് വിഡിയോയിൽ മുഖ്യമായുള്ളത്. ഒപ്പം പരിചരണ രീതികളും ചികിത്സകളും കൊറോണ വ്യാപന കാലത്ത് പുലർത്തേണ്ട മുൻകരുതലുകളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുമെല്ലാം സവിസ്തരം പരാമർശിക്കുന്നുമുണ്ട്.
ഐസൊലേഷനല്ല ക്വാറൈൻറൻ
എല്ലാവരും പലതവണ കേട്ടതാണെങ്കിലും ഇവ രണ്ടും ഒന്നല്ലെന്നും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്നും ഡോ. ആദിൽ അൽ സജ്വാനി പറയുന്നു. കോവിഡ് -19 സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിന് രോഗികളെ മാറ്റുന്ന പ്രത്യേക സംവിധാനമാണ് ഐസൊലേഷൻ. എന്നാൽ, ക്വാറൈൻറൻ എന്നത് രോഗം ബാധിച്ചവരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയവരെ നിരീക്ഷിക്കുന്ന പ്രക്രിയ മാത്രമാണ്. ഏഴു മുതൽ 14 ദിവസം വരെ മറ്റുള്ളവരുമായി സമ്പർക്കങ്ങളൊന്നുമില്ലാതെ വീടുകളിലോ ആശുപത്രികളോ പാർപ്പിച്ച് ഇത്തരക്കാരെ നിരീക്ഷിക്കും.
വൈറസ് ബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് ലക്ഷ്യം. ഒരു പക്ഷേ, വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനാണ് ക്വാറൈൻറൻ ചെയ്യുന്നത്.
വീട്ടുതടങ്കലെന്നത് തെറ്റിദ്ധാരണ
ക്വാറൈൻറൻ എന്നത് വീട്ടുതടങ്കലിൽ പാർപ്പിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. വളരെ സാധാരണമെന്ന പോലെ വീട്ടിലെ ഒരു മുറിയിൽ സമാധാനത്തോടെ താമസിക്കുക തന്നെയാണിത്. വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവരോ, വൈറസ് ബാധിച്ചവരുമായി സമ്പർക്കത്തിലാവുകയോ ചെയ്തവരെ രക്ഷിക്കുന്നതിനായാണ് ക്വാറൈൻറൻ ചെയ്യുന്നത്. ഒപ്പം വൈറസ് വ്യാപനം കൃത്യമായി തടയുന്നതിലൂടെ നാടിെനതന്നെ രക്ഷിക്കുകയെന്ന വലിയൊരു ദൗത്യം കൂടിയാണ് ക്വാറൈൻറനിൽ കഴിയുന്നവർ നിർവഹിക്കുന്നത്. സമൂഹ മാധ്യമ ഉപയോഗം, വായന, സിനിമ കാണൽ, ഗെയിം കളിക്കൽ തുടങ്ങിയവക്കൊന്നും ക്വാറൈൻറൻ കാലയളവിൽ തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.