വിട... നമുക്ക് ഉടൻ വീണ്ടും കാണാം
text_fieldsദുബൈ: കോവിഡ് മഹാമാരി പടരുന്നതിനിടെ രാജ്യത്ത് കുടുങ്ങിപ്പോയ വിദേശികളുടെ തിരികെ യാ ത്രക്ക് സ്നേഹവും ആശംസയും പങ്കുവെച്ച് യു.എ.ഇ. മാതൃരാജ്യത്തേക്ക് മടങ്ങുന്നവരുടെ പാസ് പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിച്ചാണ് ദുബൈ എമിഗ്രേഷൻ (ജി.ഡി.ആർ.എഫ്.എ) പ്രവാസികളെ യും വിദേശ സഞ്ചാരികളെയും യാത്രയാക്കുന്നത്.
ആളുകളുടെ പാസ്പോർട്ടുകളിൽ ദുബൈ വിമ ാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ‘വിട... നമുക്ക് ഉടൻ വീണ്ടും കാണാം’ എന്നെഴുതിയ സന്ദേശം പതിപ്പിച്ചാണ് ദുബൈ യാത്രക്കാരോടുള്ള സ്നേഹവും കരുതലും പങ്കുവെക്കുന്നത്. ഈ സംരംഭം യാത്രക്കാർക്ക് പ്രതീക്ഷയുടെ സന്ദേശം കൈമാറുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ- ദുബൈ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മാരി പറഞ്ഞു. ‘രാജ്യം വിടുമ്പോൾ അവർ കാണുന്ന അവസാന കാര്യമായിരിക്കും സ്റ്റിക്കർ.
അവ എല്ലായ്പ്പോഴും അവരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതാണ്. അസാധാരണമായ ഈ സമയങ്ങളിൽ പിഴ ഒഴിവാക്കുന്നതിന് യു.എ.ഇ മന്ത്രിസഭ പുറപ്പെടുവിച്ച ഉത്തരവുകൾ യു.എ.ഇയുടെ മാനുഷിക നയത്തിെൻറ ഭാഗമാണ്. പ്രയാസകരമായ സമയങ്ങളിൽ ആളുകളെ പിന്തുണയ്ക്കുക തന്നെയാണ് ലക്ഷ്യം’ അൽ മാരി പറഞ്ഞു.
എല്ലാ സന്ദർശകർക്കും താമസക്കാർക്കും അവരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും അവരുടെ നാട്ടിലേക്ക് മടങ്ങാനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ദുബൈ ജി.ഡി.ആർ.എഫ്.എ പ്രത്യേക ശ്രദ്ധ പുലർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.യു.എ.ഇ വിട്ട് തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന താമസക്കാരെയും സന്ദർശകരെയും സുരക്ഷിതമായി അവരുടെ നാട്ടിലെത്തിക്കാൻ എല്ലാ മുൻകരുതലുകളും ഉറപ്പുവരുത്തുമെന്ന് നേരത്തെ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.