കോസ്മോ; യാത്രയുടെ വേറിട്ട വഴി
text_fieldsകോസ്മോ ഗ്രൂപ് സി.ഇ.ഒ ജമാൽ അബ്ദുൽ നാസർ
യാത്ര സേവന രംഗത്ത് ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എ.ഇയിലെ ഏറ്റവും പ്രമുഖ സ്ഥാപനമാണ് കോസ്മോ ട്രാവൽ. ഷാർജയിലെ വിമാന കമ്പനിയായ എയർ അറേബ്യയുടെ അനുബന്ധ സ്ഥാപനമെന്ന നിലയിൽ 2010 ജനുവരിയിലാണ് കോസ്മോ ട്രാവൽ സ്ഥാപിതമായത്. വ്യക്തികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും ലോക നിലവാരത്തിലുള്ള എല്ലാവിധ യാത്ര സേവനങ്ങളും വിശ്വാസ്യതയോടെ നൽകുകയെന്നതാണ് ലക്ഷ്യം.
യാത്രസേവന രംഗത്തുളള മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് കോസ്മോ ട്രാവൽ വാഗ്ദാനം ചെയ്യുന്നത്. ടിക്കറ്റിങ് സേവനങ്ങൾ, ഹോട്ടൽ ബുക്കിങ്, ലോജിസ്റ്റിക്സ്, ക്രൂസ് ബുക്കിങ്, ഹോളിഡേ പാക്കേജ്, തീർഥാടക പാക്കേജ്, വിസ സേവനങ്ങൾ, കാർ റെന്റൽ സേവനങ്ങൾ, ഗ്ലോബൽ വിസ അസിസ്റ്റന്സ്, പ്രാദേശികമായ വിനോദ കേന്ദ്രങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ, ട്രാവൽ ഇൻഷൂറൻസ് തുടങ്ങിയ യാത്ര സംബന്ധമായ എല്ലാ തരം സേവനങ്ങളും ഒരു കുടക്കീഴിൽ നൽകാൻ കോസ്മോ ട്രാവൽസിന് കഴിയുന്നുണ്ട്. ഇതിനായി ഏറ്റവും ആധുനികമായ സംവിധാനങ്ങൾക്കൊപ്പം വിദഗ്ധരായ ജീവനക്കാരുടെ സഹായവും കോസ്മോ വാഗ്ദാനം ചെയ്യുന്നു.
ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ജോർദാൻ, ഒമാൻ എന്നീ അറബ് രാജ്യങ്ങൾ കൂടാതെ ഇന്ത്യയിലും കോസ്മോ ട്രാവൽസിന് ബ്രാഞ്ചുകളുണ്ട്. 14 വർഷമായി ഈ രംഗത്ത് അതികായരായി പ്രവർത്തിക്കുന്ന കോസ്മോ ട്രാവൽ മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് ബിസിനസ് തന്ത്രങ്ങൾ പരിഷ്കരിക്കുകയും പുതിയ ടെസ്റ്റിനേഷനുകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനുമുള്ള തയ്യാറെടുപ്പിലാണ്.
നിരവധി പുതിയ പദ്ധതികളും കോസ്മോ പ്രഖ്യാപിക്കാനിരിക്കുകയാണ്. അതേകുറിച്ച് സി.ഇ.ഒ ജമാൽ അബ്ദുൽ നാസർ വിശദീകരിക്കുന്നു. കോസ്മോ ട്രാവൽ മറ്റ് യാത്രസവേന ദാതാക്കളെ അപേക്ഷിച്ച് ഒരു ഹൈബ്രിഡ് ഏജൻസിയാണ്. വൻകിട ബിസിനസുകാർ മുതൽ താഴേക്കിടയിലുള്ള യാത്രക്കാർക്കുവരെ ആവശ്യമായ യാത്ര സേവനങ്ങൾ നൽകാൻ കഴിയുന്നുവെന്നതാണ് കോസ്മോ ട്രാവൽസിന്റെ ഏറ്റവും വലിയ സവിശേഷത. കോവിഡ് കാലത്തും സാമ്പത്തിക മാന്ദ്യം സംഭവിച്ചപ്പോഴും ട്രാവൽ ബിസിനസ് രംഗത്ത് തകർച്ചയുടെ പാതയിലേക്ക് വീഴാതെ പിടിച്ചു നിൽക്കാൻ സാധിച്ചത് ഈ രീതി അവലംബിച്ചതു കൊണ്ടാണ്.
ഓൺലൈൻ സേവനങ്ങൾക്കൊപ്പം ഓഫ് ലൈനായും കോസ്മോയുടെ സേവനങ്ങൾ ലഭ്യമാണ്. വ്യക്തികൾക്കും കോർപറേറ്റുകൾക്കും ഒരു പോലെ സേവനം ചെയ്യുകയെന്ന കാഴ്ചപ്പാടുകളോടെയാണ് ഇത് തുടങ്ങിയത്. പ്രവാസികൾ നേരിടുന്ന വിമാന ടിക്കറ്റ് നിരക്ക് വർധന ഇല്ലാതാകണമെങ്കിൽ കൂടുതൽ വിമാന കമ്പനികൾ മേഖലയിലേക്ക് കടന്നുവരണം. മത്സരാധിഷ്ടിതമായി മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ. ആവശ്യത്തിന് അനുസരിച്ച് വിമാനങ്ങൾ ലഭിക്കുന്നില്ലെന്നതാണ് മേഖലയിലെ വലിയ വെല്ലുവിളി.
യു.എ.ഇ സർക്കാറുകളുടെ അകമഴിഞ്ഞ പിന്തുണയാണ് കോസ്മോയുടെ വളർച്ചയുടെ പ്രധാന ഹേതു. ഒരു ബിസിനസ് എന്നതിലുപരി ജനസേവനമെന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന ഒരു പ്രഫഷണലുകളായ ജീവനക്കാരാണ് സ്ഥാപനത്തിന്റെ കരുത്ത്. കാലത്തിനനുസരിച്ച് ബിസിനസ് തന്ത്രങ്ങൾ മാറ്റാൻ കഴിയമ്പോൾ മാത്രമേ നിലനിൽപ്പുള്ളൂ. കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് വിമാന സർവിസ് എന്നത് വലിയ പ്രതീക്ഷയുളവാക്കുന്നതാണ്. അതിന് വലിയ സാധ്യതകളും ഉണ്ടെന്നാണ് വിലയിരുത്തൽ.
ട്രാവ്ട്രോളി
വിമാന ടിക്കറ്റ് ബുക്കിങ്, ഹോട്ടൽ ബുക്കിങ്, ട്രാവൽ ഇൻഷൂറൻസ്, ടൂർ ആൻഡ് എക്സകർഷൻ, അവധിക്കാല യാത്ര പാക്കേജുകൾ, റെന്റേ കാർ, യാത്രയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ ട്രാവൽ സേവനങ്ങളും ഒരു കുടക്കീഴിൽ വാഗ്ദാനം ചെയ്യുന്ന ബി2ബി ഓൺലൈൻ പോർട്ടലാണ് ട്രാവ്ട്രോളി. കോസ്മോയുടെ പങ്കാളികളായ ട്രാവൽസുകൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ നൽകാൻ അനുവദിക്കുന്ന സമഗ്രമായ ഓൺലൈൻ ട്രാവൽ പോർട്ടലാണിത്.
അകൗണ്ടിങ്, റിപോർട്ടിങ് സംവിധാനം കൂടാതെ ഒന്നിലധികം ട്രാവൽ ഫീച്ചറുകളും പോർട്ടലിൽ ലഭ്യമാണ്. പുതുതായി ട്രാവൽസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ചെറുകിട സംരംഭകർക്കാണ് ഇത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുക. കോസ്മോയി അഫിലിയേറ്റ് ചെയ്യുന്ന സ്ഥാനങ്ങൾക്ക് ലൈസൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹായം ലഭ്യമാക്കുകയും കോസ്മോയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് മികച്ച സൗകര്യം ഏർപ്പെടുത്താനും കഴിയും.
കുതിക്കാൻ പുതു പദ്ധതികൾ
- സയ്യാറ
ഉപഭോക്താക്കൾക്ക് തടസ്സരഹിതവും വിശ്വസനീയവുമായ രീതിയിൽ ഗതാഗത ആവശ്യwങ്ങൾ നിറവേറ്റാൻ കഴിയുന്ന എല്ലാ തരം വാഹനങ്ങളും വാടക വ്യവസ്ഥയിൽ ലഭ്യമാക്കുന്ന കോസ്മോ ട്രാവൽസിന്റെ പ്രത്യേക വിഭാഗമാണ് അൽ സയ്യാറ. ഈ സേവനം ലഭ്യമാക്കാനായി ലോകത്തെ പ്രശസ്തമായ നിർമാതാക്കളിൽ നിന്നുള്ള വൈവിധ്യമാർന്നതും ആധുനികവുമായ വാഹനങ്ങളുടെ ശേഖരമാണ് കോസ്മോയുടെ പക്കലുള്ളത്. ഏത് റോഡുകളിലും ഉപഭോക്താവിന്റെ ഏത് ആവശ്യങ്ങളും നിറവേറ്റാൻ പര്യാപ്തമായ സൗകര്യങ്ങളാണ് അൽ സയ്യാറ ഒരുക്കിയിട്ടുള്ളത്.
- ഇബിത
യാത്രക്കാരുടെ ആവശ്യങ്ങൾ ലളിതമാക്കുന്നതിനുള്ള സാങ്കേതികമായി പ്രവർത്തിക്കുന്ന ഒരു ബി2ബി സംവിധാനമാണ് ഇബിത. ആഗോള തലത്തിൽ ഏറ്റവും ചെലവ് കുറഞ്ഞ രീതി സ്വീകരിക്കുന്നതിനാൽ യാത്ര ലോകത്തെ ആകർഷിക്കുന്നതിന് ഇബിതക്ക് കഴിയുന്നു. ലോകമെമ്പാടുമുള്ള 10,000ത്തിലധികം ലക്ഷ്യസ്ഥാനങ്ങളുമായി ഈ സംവിധാനം ബന്ധിപ്പിച്ചതിനാൽ യാത്രക്കാരുടെ ഏത് തരത്തിലുള്ള ആവശ്യങ്ങളും അധിവേഗത്തിൽ നിവർത്തിക്കാൻ എളുപ്പത്തിൽ സാധിക്കും. അതോടൊപ്പം ഏഴു ലക്ഷത്തിലധികം ഹോട്ടലുകളിലും അപ്പാർട്ടുമെന്റുകളിലും ബി2ബി സംവിധാനത്തിന് ബന്ധമുണ്ട്. ലോകത്തെവിടെയും യാത്ര ചെയ്യുന്നവർക്ക് ഈ സംവിധാനം വഴി റൂമുകൾ ബുക്ക് ചെയ്യാനും മറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ കോസ്മോ ട്രാവൽസിന് ഇതിലൂടെ സാധിക്കും.
- ഗോ കോസ്മോ
കോസ്മോ ട്രാവൽസിന്റെ ഒരു ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമാണ് GoCozmo.com. അത് ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ യാത്രാ ആവശ്യങ്ങൾക്കും അതിരുകളില്ലാതെ എളുപ്പവും സൗകര്യപ്രദവുമായ ബുക്കിങ് അനുഭവം വാഗ്ദാനം ചെയ്യുന്നു. യാത്ര ആസൂത്രണം മുതൽ 100ലധികം എയർലൈനുകളിൽ നിന്നുള്ള ടിക്കറ്റിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഒരു ലക്ഷത്തിലധികം ഹോട്ടലുകളുടെ വിവരങ്ങളും പ്ലാറ്റ്ഫോമിൽ ഒറ്റക്ലിക്കിൽ ലഭ്യമാണ്. കൂടാതെ ആഗോള വിസ സേവനങ്ങൾ സുഗമമാക്കൽ, ഉല്ലാസയാത്രകൾ, സഫാരികൾ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് ഏറ്റവും ലളിതമായ മാർഗം കൂടിയാണ് ഈ ഓൺലൈൻ പോർട്ടൽ. മികച്ച യാത്രാ സേവന ദാതാക്കളെ കണ്ടെത്താനും താരതമ്യം ചെയ്യാനും അതുവഴി ഏറ്റവും അനുയോജ്യവും വിശ്വസനീയവമായ രീതിയിൽ യാത്ര പ്ലാൻ ചെയ്യാനും ഓൺലൈൻ പ്ലാറ്റ്ഫോം വഴി സാധിക്കും.
- കോസ്മോ ലോജിസ്റ്റിക്സ്
എയർ അറേബ്യ ഗ്രൂപ്പിന്റെയും കോസ്മോ ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനമാണ് കോസ്മോ ലോജിസ്റ്റിക്സ്. ഇതിന്റെ ഔദ്യോഗിക ലോഞ്ചിങ് ഉടൻ പ്രഖ്യാപിക്കും. സമഗ്രമായ ലോജിസ്റ്റിക്സ് സൊല്യൂഷനുകളുടെ മുൻ നിര സേവന ദാതാവായിരിക്കും കോസ്മോ ലോജിസ്റ്റിക്സ്. കരയിലും കടലിലും ആകാശത്തും ഒരു പോലെ ചരക്ക് ഗതാഗതം സാധ്യമാക്കാൻ കോസ്മോ ലോജിസ്റ്റിക്സിന് പ്രാപ്തിയുണ്ട്.
കൂടാതെ സംയോജിത ലോജിസ്റ്റിക്സ്, കസ്റ്റംസ് ബ്രോക്കറേജിലും അനുയോജ്യമായ സേവനങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. ട്രാവൽ രംഗത്തെ കോസ്മോയുടെ വൈദഗ്ധ്യം തടസ്സമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കുന്നു. ലോകമെമ്പാടുമുള്ള ഇടപാടുകാരുടെ കാര്യക്ഷമതയും വിശ്വാസതയും നേടാൻ ഇതു വഴി സാധിക്കുന്നു. ഏത് തരം ചരക്കുകളും ഉപഭോക്താക്കൾക്ക് യഥാസ്ഥാനത്ത് എത്തിച്ചു നൽകാൻ കോസ്മോ ലോജിസ്റ്റിക്സിന് കഴിയും. എയർപോർട്ടിൽ വെച്ച് ലഗേജ് ചെക്ക് ഇൻ സൗകര്യവും കോസ്മോ ലോജിസ്റ്റിക്സിന് കീഴിൽ തുടങ്ങിയിട്ടുണ്ട്. നിശ്ചിത തൂക്കത്തിലും അധികം വരുന്ന ലഗേജ് എയർപോർട്ടിൽ വെച്ച് കാർഗോ സൗകര്യം ഒരുക്കുന്നതാണീ സംവിധാനം.
- ക്ലാസ്റൂമിനപ്പുറം
എല്ലാ പ്രായക്കാർക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട യാത്രാ പരിപാടികളാണ് കോസ്മോ ട്രാവൽസ് ആസൂത്രണം ചെയ്യുന്നത്. വിദ്യാർഥികൾക്ക് പ്രാദേശികമായ പാരിസ്ഥിതിക വിഷയങ്ങൾ മനസിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമൂഹങ്ങൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതെങ്ങനെ എന്നത് സംബന്ധിച്ച ആഴത്തിലുള്ള ബോധവത്കരണവുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
കൂടാതെ വായിക്കുകയോ പഠിക്കുകയോ കേൾക്കുകയോ ചെയ്യുന്ന എല്ലാ വിദ്യാർഥികൾക്കും ഒരു തത്സമയ അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് കോസ്മോയുടെ യാത്രകൾ. പ്രകൃതിയെ പര്യവേക്ഷണം ചെയ്യാൻ വിദ്യാർത്ഥിയെ സഹായിക്കുന്ന രീതിയിലാണ് യാത്രകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് താങ്ങാവുന്ന രീതിയിലും നൽകുന്ന പണത്തിന് മൂല്യം നൽകുന്നതുമാണ് ഇത്തരം യാത്രകൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.