അബൂദബിയിൽ ക്രിയേറ്റിവ് മീഡിയ അതോറിറ്റി
text_fieldsഅബൂദബി: സാംസ്‌കാരിക ടൂറിസം വകുപ്പിനുകീഴിൽ ക്രിയേറ്റിവ് മീഡിയ അതോറിറ്റി സ്ഥാപിക്കാൻ അബൂദബി ഭരണാധികാരിയെന്ന നിലയിൽ പ്രസിഡൻറ് ശൈഖഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ഉത്തരവ് പുറപ്പെടുവിച്ചു.
അബൂദബി എമിറേറ്റിലെ സർഗാത്മക മേഖലയുടെ വളർച്ച വർധിപ്പിക്കുകയാണ് ലക്ഷ്യം. ക്രിയാത്മകമേഖലകൾ വികസിപ്പിക്കാനും അഭിവൃദ്ധിപ്പെടുത്താനും പദ്ധതി രൂപവത്കരിക്കും. ക്രിയാത്മകമേഖലയുടെ നിയന്ത്രണവും മേൽനോട്ടവും നിർവഹിക്കുന്നതിനൊപ്പം എസ്.എം.ഇ സ്ഥാപനങ്ങളെ ആകർഷിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രഫഷനൽ കഴിവുകൾ വികസിപ്പിക്കാനുമുള്ള പദ്ധതികൾ അതോറിറ്റി കൊണ്ടുവരും. വളർന്നുവരുന്ന ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലയെ പരിപോഷിപ്പിക്കുകയും മീഡിയ പ്രൊഡക്ഷെൻറയും ഇൻറർ ആക്ടീവ് മീഡിയയുടെയും വികസനത്തിന് സംഭാവനയും സമ്മാനങ്ങളും പിന്തുണയും അതോറിറ്റി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.