ഷാര്‍ജ സജയിൽ ഗുരുതര കുറ്റകൃത്യങ്ങള്‍ കുറഞ്ഞു
text_fieldsഷാര്‍ജ: നിയമപാലകര്‍ക്ക് സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്ന സജ വ്യവസായ മേഖലയില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ 76 ശതമാനം കുറക്കാനായതായി ഷാര്‍ജ പൊലീസ്. ആഭ്യന്തര മന്ത്രാലയത്തിെൻറ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായിട്ടാണ് ഏറ്റവും അപകടകരമായ കുറ്റകൃത്യങ്ങള്‍ കുറക്കാനായത്. നിരവധി കൊലപാതകങ്ങളാണ് പോയവര്‍ഷങ്ങളില്‍ ഈ മേഖലയില്‍ നടന്നത്.
മദ്യവില്‍പ്പനയെ തുടര്‍ന്നുള്ള തല്ലും സംഘർഷവുമാണ് കൊലപാതകങ്ങളിലേക്ക് നീങ്ങിയിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ 2017^-2021 പദ്ധതി പ്രകാരം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഫലം കണ്ടത്. എല്ലാ തരത്തിലുള്ള കുറ്റകൃത്യങ്ങളും നിയന്ത്രിക്കാനും പ്രദേശത്ത് താമസിക്കുന്നവരുടെയും തൊഴിലാളികളുടെയും സുരക്ഷാ ബോധത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി അല്‍ സജ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ലെഫ്. കേണല്‍ അഹ്മദ് ജാസിം ആല്‍ സബാബി പറഞ്ഞു. 2016 നവംബര്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരമാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് 76.46 ശതമാനമായി കുറഞ്ഞതെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.
പൊലീസ് സ്റ്റേഷനിലെ വിവിധ കുറ്റകൃത്യങ്ങളുടെ എണ്ണം 18,002 ആണെന്ന് അഹ്മദ് ചൂണ്ടിക്കാട്ടി. 423 ഗതാഗത നിയമലംഘനങ്ങള്‍ ട്രാഫിക് പോലീസും കണ്ടത്തെിയതിനത്തെുടര്‍ന്ന് 64 സൈക്കിള്‍, മോട്ടോര്‍സൈക്കിളുകള്‍ പിടിച്ചെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 208 സൈക്കിളുകളാണ് പിടികൂടിയത്. മുമ്പ് സജയില്‍ നടന്ന വാക്കേറ്റത്തില്‍ പാകിസ്താനിയെ കൊന്ന കേസില്‍ 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ദിയാധനം നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ ജയില്‍ മോചിതരായത്. ശക്തമായ നിരീക്ഷണത്തെ തുടര്‍ന്ന് അനധികൃത മദ്യവില്‍പ്പനക്കാരെ തടയാനായിട്ടുണ്ട്. മദ്യമാണ് സജയുടെ പ്രധാന ശാപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.